Flash News

പുല്‍വാമയില്‍ മരിച്ച ജവാന്‍മാരുടെ പേരില്‍ വോട്ടുപിടുത്തം: മോദി ചട്ടലംഘനം നടത്തിയെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍

April 11, 2019

newsrupt_2019-04_f32da7b4-8bc9-482d-9a6d-51ac0e117ad2_modiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘമാണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. പുല്‍വാമയില്‍ ജീവത്യാഗം ചെയ്ത ജവാന്മാരുടെ പേരില്‍ വോട്ട് ചോദിച്ചത് ചട്ടലംഘനമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

പുല്‍വാമയില്‍ മരിച്ച ജവാന്‍മാര്‍ക്ക് വേണ്ടി വോട്ട് ചെയ്യണം എന്നായിരുന്നു മോദിയുടെ പ്രസംഗം. പതിനെട്ട് വയസ് തികഞ്ഞ വോട്ടര്‍മാരെല്ലാം വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാരുടെ ധൈര്യത്തെ മുന്‍നിര്‍ത്തി തങ്ങളുടെ കന്നി വോട്ട് ചെയ്യാന്‍ തയ്യാറുണ്ടോ എന്നും മോദി പ്രസംഗത്തില്‍ ചോദിച്ചു. ഇതാണ് ചട്ടലംഘനമായത്.

”കന്നി വോട്ടര്‍മാരേ.. നിങ്ങളുടെ ആദ്യവോട്ട് വീരജവാന്‍മാര്‍ക്ക് നല്‍കൂ (ബാലാകോട്ടില്‍ പ്രത്യാക്രമണം നടത്തിയ ജവാന്‍മാര്‍ക്ക്), നിങ്ങളുടെ ആദ്യ വോട്ട് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വീര രക്തസാക്ഷികള്‍ക്ക് നല്‍കൂ” എന്നാണ് മോദി പ്രസംഗിച്ചത്.

2013 ലെ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ പ്രകാരം സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. പ്രധാമന്ത്രി ഈ നിര്‍ദേശം ലംഘിച്ചു എന്നാണ് റിപ്പോര്‍ട്ട്.

പ്രതിരോധ സേനയെ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പലതവണ വ്യക്തമാക്കിയതാണ്. മോദിയുടെ പ്രസംഗം വിവാദമായതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. നേരത്തേ തെരഞ്ഞെടുപ്പ് യോഗത്തില്‍ ഇന്ത്യന്‍ സൈന്യത്തെ ‘മോദിയുടെ സേന’ എന്ന് വിശേഷിപ്പിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു.

ഉസ്മാനാബാദ് തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയാണെങ്കില്‍ മോഡി വിശദീകരണം നൽകേണ്ടി വരും. ഇക്കാര്യത്തിൽ ഉടൻ കമ്മീഷൻ തീരുമാനമെടുക്കുമെന്നാണ് സൂചന. സൈനികരുടെ ചിത്രങ്ങളും പേരും ഉപയോഗിച്ചും സൈന്യത്തിന്റെ പേരിലും വോട്ടു ചോദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മോഡിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top