Flash News

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

April 11, 2019

india-elections-2014-900x598ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 91 മണ്ഡലങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 മണ്ഡലങ്ങള്‍, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങള്‍, അസമിലും ഒഡീഷയിലുമായി നാലു മണ്ഡലങ്ങൾ എന്നിവ ജനവിധി തേടുന്നതിൽ ഉൾപ്പെടും. മഹാരാഷ്ട്രയില്‍ നിതിന്‍ ഗഡ്കരിയുടെ നാഗ്പൂര്‍ ഉള്‍പ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോള്‍ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.

ആന്ധ്രപ്രദേശ് 25 സീറ്റ്, തെലങ്കാന 17, ഉത്തര്‍പ്രദേശ് 8, അസം 5, ഉത്തരാഖണ്ഡ് 5, പശ്ചിമ ബംഗാള്‍ 2, ബിഹാര്‍ 4, ത്രിപുര 1, അരുണാചല്‍പ്രദേശ് 2, ഛത്തീസ്ഗഢ് 1, ജമ്മു കശ്മീര്‍ 2, മഹാരാഷ്ട്ര 7, മണിപ്പൂര്‍ 1, മേഘാലയ 2, മിസോറാം 1, നാഗലാന്‍ഡ് 1, ഒഡീഷ 4, സിക്കിം 1. കേന്ദ്രഭരണപ്രദേശങ്ങളായ അന്തമാന്‍, ലക്ഷ്വദ്വീപ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. തെക്കേന്ത്യയില്‍ ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.

2014-നു സമാനമായ മോദി തരംഗം ഇപ്പോഴില്ല. എങ്കിലും പുല്‍വാമയ്ക്ക് ശേഷം ദേശീയതയില്‍ ഊന്നിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. ഇത് പലയിടത്തും ചലനമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഉത്തരേന്ത്യയിലെ കര്‍ഷകരോഷം വെല്ലുവിളിയാണ്. ഒടുവില്‍ വന്ന റഫാൽ ഉത്തരവും പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ സര്‍വ്വെകളും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതിനാല്‍ അവരുടെ ആത്മവിശ്വാസം കുറഞ്ഞിട്ടില്ല.

ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന പ്രമുഖരില്‍ മാഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി നിതിന്‍ ഗഡ്കരിയുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് ആര്‍എല്‍ഡി നേതാവ് അജിത് കുമാര്‍, അദ്ദേഹത്തിന്റെ മകന്‍ ജയന്ത് ചൗധരി, മന്ത്രിമാരായ വികെ സിംഗ്, മഹേഷ് ശര്‍മ എന്നിവരാണ് മത്സരിക്കുന്ന മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

ഏപ്രില്‍ 18 ന് ആണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാംഘട്ടം-ഏപ്രില്‍ 23, നാലാംഘട്ടം- ഏപ്രില്‍ 29, അഞ്ചാംഘട്ടം- മെയ് ആറ്, ആറാംഘട്ടം-മെയ് 12, ഏഴാംഘട്ടം-മെയ് 19 എന്നി തീയതികളില്‍ നടക്കും. ഏപ്രില്‍ 23 ന് നടക്കുന്ന മൂന്നാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top