Flash News

ഇന്നത്തെ നക്ഷത്ര ഫലം (11 ഏപ്രില്‍ 2019)

April 11, 2019

636110932486862888-1191568155_astrology 1അശ്വതി: അനാഥര്‍ക്ക് സാമ്പത്തിക സഹായം ചെയുവാനിടവരും. പരിശ്രമങ്ങള്‍ക്ക് കഠിന പ്രയത്നം വേണ്ടിവരും. ചുമതലകള്‍ വര്‍ധിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്.

ഭരണി: അതിവേഗതയിലുള്ള വാഹനം ഉപയോഗം ഉപേക്ഷിക്കണം. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറണം. ചിന്തകള്‍ക്കു വിപരീതമായി കാര്യങ്ങള്‍ വന്നുഭവിക്കും.

കാര്‍ത്തിക: ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങിവെക്കും. പരിശ്രമസാഫല്യത്താല്‍ മനസമാധാനമുണ്ടാകും. വസ്ത്രാഭരണ സുഗന്ധദ്രവ്യങ്ങള്‍ വാങ്ങും.

രോഹിണി: അന്തിമവിജയം അനുകൂലമാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ആരോഗ്യം തൃപ്തികരമാകും. സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും.

മകയിരം: പ്രവര്‍ത്തനനേട്ടങ്ങള്‍ക്ക് കഠിനാധ്വാനം വേണ്ടിവരും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കണം. ദുരാഗ്രഹം അബദ്ധമാകും. മംഗളവേളകളില്‍ പങ്കെടുക്കും.

തിരുവാതിര: പ്രവൃത്തിസ്ഥാനം ഗൃഹത്തിലേക്ക് മാറ്റും. സുഹൃത്തിന്‍റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും.

പുണര്‍തം: അവസരവാദം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. ഉത്തരവാദിത്ത്വത്തില്‍ നിന്നും വ്യതിചലിക്കരുത്. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും.

പൂയം: സഹയാത്രികന്‍റെ നിവേദനം പരിഗണിക്കും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കാന്‍ അവസരമുണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ യുക്തിതോന്നും.

ആയില്യം: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും. പുതിയ പ്രവര്‍ത്തനമേഖലകള്‍ക്ക് രൂപരേഖ തയാറാകും. നവദമ്പതികളെ ആശീര്‍വദിക്കുവാനവസരമുണ്ടാകും.

മകം: മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. പ്രവര്‍ത്തനക്ഷമത വര്‍ധിക്കും. സാമ്പത്തിക നീക്കിയിരുപ്പ് ഉണ്ടാകും. ആഗ്രഹങ്ങള്‍ സാധിക്കും.

പൂരം: വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. മേലധികാരിയുടെ സ്വകാര്യആവശ്യങ്ങള്‍ക്ക് യാത്രവേണ്ടിവരും. പ്രായോഗികവശം ചിന്തിച്ചപ്രവര്‍ത്തിക്കാന്‍ യുക്തിതോന്നും.

ഉത്രം: പുതിയ ഭരണസംവിധാനം ആവിഷ്കരിക്കും. ദീര്‍ഘകാലസുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയും. പൊതുജന ആവശ്യങ്ങള്‍ക്കായി ഭരണാധികാരികളെ കാണും.

അത്തം: വിജയസാധ്യത വിലയിരുത്തുവാന്‍ വിദഗ്ധോപദേശം തേടും. യാഥാര്‍ഥ്യത്തോടു യോജിക്കുന്ന ഉപദേശങ്ങള്‍ സ്വീകരിക്കും. പാരമ്പര്യപ്രവൃത്തികള്‍ക്ക് പരി ശീലനം തുടങ്ങും.

ചിത്ര: ഉപകാരസ്മരണയും ആഗ്രഹസാഫല്യവും കാര്യനിര്‍വഹണശക്തിയും ഉണ്ടാകും. പുതിയ ഉദ്യോഗത്തിന് അവസരം വന്നുചേരും. പഠിച്ച വിഷയങ്ങള്‍ പ്രാവര്‍ത്തിക മാക്കാന്‍ സാധിക്കും.

ചോതി: നിസാരകാര്യങ്ങള്‍ക്ക് വാക്തര്‍ക്കത്തിനു പോകരുത്. സൗമ്യസമീപനം സര്‍വ കാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും. പുതിയ കരാറുജോലികള്‍ ഏറ്റെടുക്കും.

വിശാഖം: കീഴ്ജീവനക്കാര്‍ വരുത്തിവെച്ച അബദ്ധം തിരുത്തും. സേവനസാമര്‍ഥ്യത്താല്‍ ദുഷ്കീര്‍ത്തി ഒഴിവാകും. പരമപ്രധാനമായ കാര്യങ്ങള്‍ പരിഗണിക്കപ്പെടും.

അനിഴം: വിതരണരംഗം ത്വരിതപ്പെടുത്തുവാന്‍ പുതിയ ജോലിക്കാരെ നിയമിക്കും. സ്വയംഭരണാധികാരം ലഭിക്കും. യാഥാര്‍ഥ്യബോധത്തോടുകൂടിയ സമീപനം സര്‍വകാര്യ വിജയത്തിനും വഴിയൊരുക്കും.

തൃക്കേട്ട: ഉത്തരവാദിത്ത്വം വര്‍ധിക്കും. ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങള്‍ മനസമാധാനത്തിനു വഴിയൊരുക്കും. അവധിയെടുത്തു ആരാധനാലയദര്‍ശനം നടത്തും.

മൂലം: ഉപദേശവും നിര്‍ദ്ദേശവും നല്‍കുന്ന സ്ഥാപനം തുടങ്ങും. പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ യുക്തി തോന്നും. പ്രവര്‍ത്തനങ്ങളില്‍ പൂര്‍ത്തീകരണമുണ്ടാകും.

പൂരാടം: അഭിപ്രായസ്വാതന്ത്ര്യം വര്‍ധിക്കും. വസ്ത്രാഭരണസുഗന്ധദ്രവ്യങ്ങള്‍ വാങ്ങും. ഓര്‍മശക്തി കുറയും. ഉപരിപഠനത്തിന് ചേരാന്‍ സാധിക്കും. കഠിനപ്രയത്നത്താല്‍ കാര്യസാധ്യമുണ്ടാകും.

ഉത്രാടം: അവകാശം നേടാന്‍ നിയമസഹായം തേടും. സുഹൃത്സഹായത്താല്‍ ആഗ്രഹ സാഫല്യമുണ്ടാകും, കഠിനപ്രയത്നങ്ങള്‍ക്ക് അന്തിമവിജയമുണ്ടാകും.

തിരുവോണം: സുരക്ഷിതമല്ലാത്ത പണമിടപാടുകളില്‍ നിന്നും പിന്മാറണം. ഔദ്യോഗികമായ യാത്ര മാറ്റിവെക്കും. ചര്‍ച്ചകള്‍ പരാജയപ്പെടും. കടം കൊടുത്ത സംഖ്യ ലഭിക്കാന്‍ നിയമസഹായം തേടും.

അവിട്ടം: യാതൊരു കാരണവുമില്ലാതെ മേലധികാരികളില്‍ നിന്ന് ശകാരം കേള്‍ക്കും. പണം കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. വാഹന ഉപയോഗം ആവുന്നതും ഒഴിവാക്കണം.

ചതയം: സൗഹൃദ സംഭാഷണം പുതിയ ആശയങ്ങള്‍ക്കു വഴിയൊരുക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഉപരിപഠനത്തിന് ചേരും.

പൂരോരുട്ടാതി: പരസ്പരവിരുദ്ധമായ പ്രവര്‍ത്തനം ഉപേക്ഷിക്കണം. ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം വേണം. വിദേശയാത്രക്ക് തടസങ്ങളുണ്ടാകും. അറിവുള്ള കാര്യങ്ങള്‍ മറന്നുപോകും.

ഉത്രട്ടാതി: സത്യാവസ്ഥ അറിഞ്ഞുപ്രവര്‍ത്തിച്ചാല്‍ മിഥ്യാധരണകള്‍ ഒഴിവാകും. ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

രേവതി: പ്രവര്‍ത്തനങ്ങളിലും സമീപനങ്ങളിലും സന്തുലിത മനോഭാവം സ്വീകരിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top