Flash News

ഇന്നത്തെ നക്ഷത്ര ഫലം (12 ഏപ്രില്‍ 2019)

April 12, 2019

Medieval-zodiac-1-e1538337049125അശ്വതി: ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നു ചേരും. ആലോചനക്കുറവുക്കൊണ്ട് അബദ്ധങ്ങള്‍ ഉണ്ടാകും. വിതരണമേഖലകളില്‍ മാന്ദ്യം അനുഭവപ്പെടും.

ഭരണി: ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. ഈശ്വരപ്രാര്‍ഥനകളാല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും.

കാര്‍ത്തിക: സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ജോലിക്കാര്‍ ചെയ്തുവെ ച്ച് അബദ്ധങ്ങള്‍ തിരുത്തേണ്ടതായിവരും. ബന്ധുക്കള്‍ക്കിടയില്‍ നിന്നും അപസ്വരം കേള്‍ക്കുവാനിടവരും.

രോഹിണി: കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻതക്കവണം ഉദ്യോഗമാറ്റമുണ്ടാകും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ എതിര്‍പ്പുകളെ അതിജീവിക്കാൻ സാധിക്കും.

മകയിരം: പലപ്രകാരത്തിലും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയും ആത്മവിശ്വാസവുമുണ്ടാകും. പുത്രപൗത്രാദിസംരക്ഷണത്തിന് ദൂരദേശ വിദേശയാത്ര പുറപ്പെടും.

തിരുവാതിര: ആഗ്രഹ സാഫല്യത്താല്‍ ആത്മനിര്‍വൃതി ഉണ്ടാകും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണം ഉദ്യോമാറ്റമുണ്ടാകും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കാൻ തയാറാകും.

പുണര്‍തം: പുത്രന്‍ വാങ്ങിയ ഗൃഹത്തില്‍ താമസിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയും. അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ അനശ്വരമാക്കാൻ അവസരമുണ്ടാകും. ധര്‍മ പ്രവൃത്തികള്‍ക്കായി സര്‍വാത്മനാ സഹകരിക്കും.

പൂയം: പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. ഹ്രസ്വകാലപാഠ്യപദ്ധതിക്ക് ചേരും. സമന്വയ സമീപനത്താല്‍ സര്‍വകാര്യ വിജയവും ഉണ്ടാകും.

ആയില്യം: അനുഭവജ്ഞാനമുളളവരുടെ നിര്‍ദ്ദേശം തേടും. പുതിയ പ്രവര്‍ത്തനമേഖലകളില്‍ പണം മുടക്കും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.

മകം: വസ്ത്രാഭരണ സുഗന്ധദ്രവ്യങ്ങള്‍ പ്രോത്സാഹനസമാനമായി ലഭിക്കും. ശാസ്ത്രസാങ്കേതിക വിദ്യയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. വി ദ്യാര്‍ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും.

പൂരം: ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാൻതക്കവണം ഉദ്യോഗമാറ്റമുണ്ടാകും. സമയോചിതമായ ഇടപെടലുകളാല്‍ അബദ്ധങ്ങള്‍ ഒഴിവാകും. സാമ്പത്തികവിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.

ഉത്രം: വിവരസാങ്കേതികവിദ്യയില്‍ പുതിയ കണ്ടെത്തലുകള്‍ക്ക് അംഗീകാരം ലഭിക്കും. ആത്മവിശ്വാസത്താല്‍ കൂടുതല്‍ ചുമതലകളേറ്റെടുക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും.

അത്തം: വ്യവസായസ്ഥാപനത്തിന്‍റെ നിലനില്‍പിനായി അലസരായ ജോലിക്കാരെ പിരിച്ചുവിടും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ തയാറാകും.

ചിത്ര: കുടുംബത്തില്‍ സമാധാനന്തരീക്ഷം ഉണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കും. ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങിവെക്കും.

ചോതി: ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണകള്‍ ഉപേക്ഷിക്കണം. അവധിയെടുത്ത് മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. പരാമര്‍ശങ്ങള്‍ കേള്‍ക്കുവാനിടവരും.

വിശാഖം: പ്രധാനപ്പെട്ട തീരുമാനങ്ങള്‍ സ്വീകരിക്കാൻബന്ധുസഹായം തേടും. അനുചിതപ്രവൃത്തികളില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാൻസാധിക്കും. ധനകാര്യസ്ഥാപനത്തിന്‍റെ സഹായത്തോടുകൂടി ഉപരിപഠനത്തിന് ചേരും.

അനിഴം: ശ്രമിക്കുന്ന കാര്യങ്ങള്‍ക്ക് അവിചാരിതതടസങ്ങള്‍ അനുഭവപ്പെടും. അനുവദിച്ച സംഖ്യ ലഭിക്കാൻകക്ഷിരാഷ്ട്രീയക്കാരുടെ ശുപാര്‍ശവേണ്ടിവരും. സഹപ്രവര്‍ത്തകര്‍ അവധിയിലായതിനാല്‍ അധ്വാനഭാരം വര്‍ധിക്കും.

തൃക്കേട്ട: പ്രതികൂലസാഹചര്യങ്ങളെ തരണം ചെയേണ്ടതായിവരും. അവ്യക്തമായ പണമിടപാടില്‍ നിന്നും യുക്തിപൂര്‍വം പിന്മാറും. തരം താഴ്ത്തപ്പെടുവാനിടയുണ്ടെന്നറിവു ലഭിച്ചതിനാല്‍ മറ്റ് ഉദ്യോഗം അന്വേഷിക്കും.

മൂലം: ദീര്‍ഘകാലനിക്ഷേപമെന്നനിലയില്‍ ഭൂമിവാങ്ങാൻ തയാറാകും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻസാധിക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാനിടവരും.

പൂരാടം: പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തികലാഭമുണ്ടാകും. പുതിയ കരാറു ജോലികള്‍ ഏറ്റെടുക്കും. സുഹൃത്ത്സഹായത്താല്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.

ഉത്രാടം: മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ അനുമതി ലഭിക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാൻഅവസരമുണ്ടാകും. പ്രത്യേകപാഠ്യപദ്ധതിയില്‍ ചേരുവാനിടവരും.

തിരുവോണം: പ്രതികൂലസാഹചര്യങ്ങളെ ആത്മധൈര്യത്തോടുകൂടി നേരിടുവാന്‍ സാധിക്കും. മാനസികവിഭ്രാന്തിക്ക് കുറവു തോന്നും. മേലധികാരിയുടെ പ്രത്യേകപരിഗണനയില്‍ പുതിയ ചുമതലകളേറ്റെടുക്കും.

അവിട്ടം: പലപ്രകാരത്തിലും അസുഖങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ വിദഗ്ധപരിശോധനവേണ്ടിവരും. അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കാൻനിയമസഹായം തേടും. പരിശ്രമങ്ങള്‍ക്ക് അന്തിമനിമിഷത്തില്‍ വിജയമുണ്ടാകും.

ചതയം: ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ദുഃസൂചനകള്‍ ലഭിച്ചതിനാല്‍ സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻതയാറാകും.

പൂരോരുട്ടാതി: പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും. സഹോദരസഹായഗുണത്താല്‍ വിദേശ ഉദ്യോഗത്തിന് അവസരമുണ്ടാകും. മതപരമായ കാര്യങ്ങളില്‍ സര്‍വാത്മനാ സഹകരിക്കും.

ഉത്രട്ടാതി: ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻസാധിക്കും. ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പറയുന്നവാക്കുകള്‍ ഫലപ്രദമായിത്തീരും.

രേവതി: വിവിധങ്ങളായ കര്‍മപദ്ധതികള്‍ ഏറ്റെടുക്കുവാനിടവരും. സ്വയംപര്യാപ്തത ആര്‍ജ്ജിക്കാൻസന്നദ്ധനാകും, സഹോദരങ്ങളുമായി രമ്യതയിലായിത്തീരുവാന്‍ തയാറാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top