Flash News

തിരഞ്ഞെടുപ്പ് ബോണ്ടിന് സ്‌റ്റേയില്ല; ഉറവിടം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി

April 12, 2019

aaasupremന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് നല്‍കുന്നത് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ ഇത്തരം ബോണ്ടുകളുടെ ഉറവിടം രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. മെയ് 30നകം കണക്കുകള്‍ സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് വിശ്വാസതയില്ല എന്നാരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

ഇടക്കാല ഉത്തരവാണ് കോടതി നല്‍കിയത്. ഈ കേസില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

2018ല്‍ 1056.73 കോടി രൂപയാണ് ബോണ്ടുകളുടെ വില്‍പ്പനയെങ്കില്‍ ഈ വര്‍ഷം അത് 62.39 ശതമാനം വര്‍ദ്ധിച്ച് 1,716.05 കോടി രൂപയായി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കാനുള്ള ബോണ്ടുകളാണ് ഇലക്ട്രല്‍ ബോണ്ട്. 2017ലാണ് ഈ ബോണ്ടുകള്‍ നിലവില്‍ വന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയം അനുവദിക്കുന്ന നിശ്ചിത സമയത്തേക്കാണ് ബോണ്ടുകള്‍ നല്‍കാന്‍ സാധിക്കുക. നിക്ഷേപിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ അംഗീകാരമുള്ള ബാങ്ക് അക്കൗണ്ടില്‍ മാത്രമേ ബോണ്ടുകള്‍ നല്‍കാന്‍ സാധിക്കൂ. 15 ദിവസമാണ് പുറപ്പെടുവിക്കുന്ന ബോണ്ടുകളുടെ കാലാവധി.

കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ക്കെതിരാണ്. ഇത്തരം സംവിധാനങ്ങള്‍ ബി.ജെ.പിക്കാണ് ഉപകാരം ചെയ്യുക എന്നാണ് ഇവരുടെ ആരോപണം. ബി.ജെ.പിയാണ് ഇലക്ട്രല്‍ ബോണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താവ്. 94 ശതമാനം ബോണ്ടുകളും ബി.ജെ.പിക്കാണ് ലഭിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top