Flash News

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്; ക്വട്ടേഷന്‍ നടന്നത് 30,000 രൂപയ്ക്ക്

April 12, 2019

NAILകൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരേ നടന്ന വെടിവെപ്പില്‍ പ്രതികള്‍ക്ക് ക്വട്ടേഷന്‍ ലഭിച്ചത് 30,000 രൂപയ്ക്കാണെന്ന് ക്രൈംബ്രാഞ്ച്. പ്രതികള്‍ക്ക് രവി പൂജാരിയുടെ കാസര്‍ഗോട്ടെ സംഘമാണ് പണം നല്‍കിയതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

കേസില്‍ കഴിഞ്ഞ ദിവസമാണ് എറണാകുളം സ്വദേശികളായ ബിലാലിനെയും വിപിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കെതിരെ മുന്‍പും കേസുകളുണ്ടായിരുന്നു. കൃത്യത്തിനായി ഉപയോഗിച്ച തോക്കും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി രംഗത്തെത്തിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top