Flash News

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

April 12, 2019

aaamodiകോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തും. കോഴിക്കോട് നടക്കുന്ന എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.

വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലാണ് മോദി പങ്കെടുക്കുന്നത്. വടകര, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കുക. വൈകിട്ട് 4 മണിക്ക് സമ്മേളനം ആരംഭിക്കും. അഞ്ചുമണിക്ക് വിമാനമാര്‍ഗം കരിപ്പൂരിലെത്തുന്ന അദ്ദേഹം റോഡുമാര്‍ഗം കോഴിക്കോടെത്തി ആറുമണിക്ക് യോഗത്തിൽ പങ്കെടുക്കും.സമ്മേളനശേഷം റോഡുമാര്‍ഗം വിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന മോദി പ്രത്യേകവിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കോഴിക്കോട് നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളന വേദിയും പരിസരവും എസ്.പി.ജി സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കമാന്‍ഡോകളും സായുധസേനാ വിഭാഗവും ഉള്‍പ്പെടെ 2000 പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷ ചുമതലയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

ഈ മാസം 18ാം തിയ്യതി അദ്ദേഹം തിരുവനന്തപുരത്ത് പ്രചരണത്തിനെത്തും. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലേക്ക് അദ്ദേഹം എത്തുന്നില്ല. പകരം അമിത്ഷാ ഈ മാസം 16ന്  വയനാട്ടിലെത്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top