Flash News

പി.വി അന്‍വറിനെതിരെ ഹൈക്കോടതി: “തടയണ ഇനിയും പൊളിച്ചു മാറ്റിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും”

April 12, 2019

anvar_2കൊച്ചി: പൊന്നാനി ലോക്സഭാമണ്ഡലത്തിലെ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി കൂടിയായ പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എംഎല്‍എയുടെ ഉടമസ്ഥതയിലുളള തടയണ അടിയന്തരമായി പൊളിച്ചു മാറ്റണമെന്നും പൊളിച്ചു മാറ്റിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുന്നത്. നേരത്തെ ഹൈക്കോടതി നല്‍കിയ കാല പരിധിക്കുള്ളില്‍ തടയണയിലെ വെള്ളം നീക്കിയിരുന്നില്ല. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത 22 ന് മുന്‍പ് നടപടിയുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം പി.വി അന്‍വര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണെന്നും നടപടി ഉടനുണ്ടാവരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് കോടതി വ്യക്തമാക്കി.

അന്‍വറിന്റെ പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടംപൊയിൽ പരിസ്ഥിതിലോല പ്രദേശമാണെന്ന് ജില്ലാ കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top