Flash News

“സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണം”- രാഷ്ട്രപതിക്ക് സൈനികരുടെ കത്ത്

April 12, 2019

ramwസൈന്യത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മുന്‍ സൈനികരുടെ കത്ത്. എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 സൈനികരാണ് രാഷ്ട്രപതിക്ക് കത്തെഴുതിയിട്ടുള്ളത്.

സൈനിക നടപടികളുടെ അംഗീകാരം തട്ടിയെടുക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രചാരണത്തിനായി സൈനികരുടെ വസ്ത്രങ്ങളും പോസ്റ്ററുകളും ഉപയോഗിക്കുന്നുവെന്നും കത്തില്‍ സൈനികര്‍ ചൂണ്ടിക്കാട്ടുന്നു.

“അത്യന്തം അപകടകരവും അസ്വസ്ഥപ്പെടുത്തുന്നതുമായ ചില കാര്യങ്ങളുടെ ഇന്ത്യന്‍ സേനകളുടെ പരമോന്നത അധികാരിയായ താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ കത്ത്. ചില രാഷ്ട്രീയനേതാക്കള്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെ രാഷ്ട്രീയപ്രസംഗങ്ങളില്‍ സ്വന്തം നേട്ടമായി എടുത്തു കാണിക്കുന്നു. ഇത് തീര്‍ത്തും അനുവദിക്കാനാകാത്തതാണ്. ചില നേതാക്കള്‍ എല്ലാ പരിധിയും വിട്ട് ‘മോദിജി കി സേന’ എന്ന് വരെ പരാമര്‍ശിക്കുന്നു. രാഷ്ട്രീയപ്രചാരണങ്ങളില്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ പേരും പരാമര്‍ശിക്കുന്നു. വര്‍ത്തമാന്റെ ഫോട്ടോയും സൈനികരുടെ യൂണിഫോമും കാണിക്കുന്നു.” ഇത് തടയപ്പെടേണ്ടതാണെന്നും കത്തില്‍ പറയുന്നു.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി ഇന്ത്യന്‍ പ്രതിരോധ സേനയെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമത്തിനെതിരെ സൈനികര്‍ രംഗത്തെത്തിയതായ വാര്‍ത്തയെ നിരാകരിച്ച് വിരമിച്ച സൈനികര്‍ പറയുന്നു.

സേനയെ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്നായിരുന്നു നിവേദനത്തിലെ പരാമര്‍ശമെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. ഒപ്പം ഈ വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് വിരമിച്ച സൈനികരെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

8 മുന്‍ സൈനിക മേധാവികളടക്കം 156 വിരമിച്ച സൈനികര്‍ ഒപ്പിട്ടതെന്നവകാശപ്പെടുന്ന നിവേദനമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് സത്യമല്ല എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

letter-1

56618703_2427176757294138_6152180844929744896_n

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top