Flash News

ഉപഗ്രഹവേധ മിസൈല്‍; ഇന്ത്യയ്ക്ക് പിന്തുണയുമായി പെന്റഗണ്‍

April 12, 2019

aaapentaവാഷിംഗ്‌ടണ്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണത്തെ അനുകൂലിച്ച് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍. നേരത്തെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ ഇതിനെ എതിര്‍ത്തിരുന്നു.

ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയില്‍ ഇന്ത്യയ്ക്ക് ഉത്കണ്ഠയുള്ളതിനാലാണ് അത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്നാണ് മനസ്സിലാകുന്നതെന്ന് യുഎസ് സ്ട്രാറ്റജിക് കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ഇ ഹെയ്തന്‍ പറഞ്ഞു. യുഎസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ നടത്തിയ പരീക്ഷണത്തെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങളെ സംബന്ധിച്ചുള്ള സെനറ്റര്‍മാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേ സമയം അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന കൂടുതല്‍ പരീക്ഷണം നടത്തുന്നത് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ബഹിരാകാശത്ത് സൃഷ്ടിക്കും എന്നായിരുന്നു നാസ പ്രസ്താവിച്ചിരുന്നത്.ഇന്ത്യ തകര്‍ത്ത ഉപഗ്രഹങ്ങള്‍ 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിനും അതിലെ യാത്രക്കാര്‍ക്കും ഭീഷണിയാണെന്നും നാസ ഡയറക്ടര്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞിരുന്നു.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് വച്ച് ഉപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

1482745048_xufDHP_Agni-missile_AP


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top