Flash News

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം: ചുരുക്കപ്പട്ടികയിൽ അഞ്ചു വനിതകളടക്കം ആറുപേർ

April 12, 2019

large_190408_shortlist_book_stack-_horizontal (1)ലണ്ടന്‍: മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയായി. അഞ്ച് ഭാഷകളില്‍ നിന്നായി ആറ് എഴുത്തുകാര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.ഇതില്‍ അഞ്ചു പേരും വനിതകളാണ്.

ബെറ്റണി ഹ്യൂസ് അധ്യക്ഷയായുള്ള അഞ്ചംഗ സമിതിയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. ആനി എര്‍നോക് ( ദി ഇയേഴ്‌സ് ), ഓള്‍ഗ ടോകാര്‍ചുക്ക് ( ഡ്രൈവ് യുവര്‍ പ്ലോ ഓവര്‍ ദി ബോണ്‍സ് ഓഫ് ദി ഡെഡ്), ജോഖ അല്‍ഹാര്‍ത്തി (സെലസ്റ്റിയല്‍ ബോഡീസ്), മാരിയോണ്‍ പോസ്ച്മാന്‍ ( ദി പൈന്‍ ഐലന്‍ഡ്‌സ്), ജുവാന്‍ ഗബ്രിയേല്‍ ബാസ്‌ക്യുസ് (ദി  ഷേപ്പ് ഓഫ് ദി റൂയിന്‍സ്), അലിയ ട്രബുകോ സിറാണ്‍ (ദി റിമൈന്‍ഡര്‍ ) എന്നിവരാണ് പട്ടികയില്‍ ഉള്ളത്.

ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ബ്രിട്ടനിലോ അയര്‍ലന്റിലോ പ്രസിദ്ധീകൃതമായ ഫിക്ഷന്‍ പുസ്‌കങ്ങള്‍ക്കാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നല്‍കുന്നത്. നോവലുകളും ചെറുകഥാ സമാഹാരങ്ങളും പുരസ്‌കാരത്തിനായി പരിഗണിക്കും. പുരസ്‌കാരത്തുക എഴുത്തുകാരനും വിവര്‍ത്തകനും തുല്യമായി പങ്കുവെയ്ക്കും. മെയ് 21-നാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം  പ്രഖ്യാപിക്കുക.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top