Flash News

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്ക്കാരം

April 12, 2019

modi-awardമോസ്കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു.

ഓഡര്‍ ഓഫ് സെന്‍റ് ആന്‍ഡ്രു പുരസ്കാരത്തിനാണ് നരേന്ദ്രമോദി അര്‍ഹനായത്. റഷ്യയും ഇന്ത്യയും തമ്മില്‍ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരം. റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തിനു മാതൃകയാകും വിധം അസാധാരണമായ സേവനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയും, രാജ്യ തലവന്മാരെയുമാണ് ഈ ബഹുമതിയ്ക്കായി റഷ്യ പരിഗണിക്കുന്നത്. 2017 ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനായിരുന്നു ബഹുമതി ലഭിച്ചത്. മോദി അധികാരത്തിലേറിയ ശേഷം റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായിരുന്നു. ഇന്ത്യയുടെ പാരമ്പര്യ ആയുധങ്ങൾ പലതും റഷ്യയിൽ നിന്നും എത്തിയിട്ടുള്ളതാണ്. മാത്രമല്ല ഇന്ത്യയുടെ ആണവ പരീക്ഷണങ്ങൾക്ക് എന്നും കരുത്തായി കൂട്ടു നിന്നതും റഷ്യയാണ്.

നരേന്ദ്രമോദിക്ക് ലഭിക്കുന്ന ഏഴാമത് രാജ്യാന്തര പുരസ്കാരമാണിത്. ഒരാഴ്ച മുന്‍പ്, യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ നരേന്ദ്ര മോദിക്കു ലഭിച്ചിരുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. രാജാക്കന്മാര്‍, രാഷ്ട്രത്തലവന്മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കുന്ന ബഹുമതിയാണിത്.

https://twitter.com/RusEmbIndia/status/1116632385485983745


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top