Flash News

മോദി കര്‍ഷക ദ്രോഹി; തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി നല്‍കൂ: മോദിക്കെതിരെ പോസ്റ്റര്‍ പ്രചരണം നടത്തിയ കര്‍ഷക സംഘത്തിനെതിരെ കേസ്

April 13, 2019 , .

mo_4കോഴിക്കോട്:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചരണം നടത്തിയ കര്‍ഷക കൂട്ടായ്മക്കെതിരെ കേസ്. കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കോഴിക്കോട് കസബാ പോലീസ് കേസെടുത്തിരിക്കുന്നത്. 12 മണിക്കൂര്‍ ഇവരെ കരുതല്‍ തടങ്ങലില്‍ വച്ചശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

‘മോദി കര്‍ഷക ദ്രോഹി, 70000 കര്‍ഷകരുടെ ആത്മഹത്യയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കൂ’ എന്ന തലക്കെട്ടോടെ മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെയും വ്യാജ വാഗ്ദാനങ്ങളെയും തുറന്നു കാട്ടുന്ന നോട്ടീസായിരുന്നു കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.
അതേസമയം തീര്‍ത്തും സമാധാനപരമായും ജനാധിപത്യപരമായും ആശയ പ്രചരണം നടത്തിയ ഞങ്ങളെ ബലംപ്രയോഗിച്ചു പൊലീസുകാര്‍ പിടിച്ചു കൊണ്ടു പോവുകയായിരുന്നെന്ന് കര്‍ഷക സംഘടനാ പ്രവര്‍ത്തകന്‍ കെ വി ബിജു പ്രതികരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top