Flash News

രാഹുലും പ്രിയങ്കയും 15 ന് കേരളത്തില്‍

April 13, 2019 , .

priyanka-rahulതിരുവനന്തപുരം: വിഷു ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തും. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമാണ് രാഹുലും പ്രിയങ്കയും കേരളത്തിലെത്തുന്നത്. 16, 17 തീയതികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. ആലപ്പുഴ, തിരുവനന്തപുരം, പത്തനാപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ 16ന് രാഹുല്‍ പ്രസംഗിക്കും.

തുടര്‍ന്ന് കണ്ണൂരിലേക്ക് പോയ ശേഷം 17ന് രാഹുല്‍ സ്ഥാനാര്‍ഥിയാകുന്ന വയനാട് മണ്ഡലത്തില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. 20, 21 എന്നീ ദിവസങ്ങളില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട് മണ്ഡലത്തില്‍ രാഹുലിന് വേണ്ടി പ്രചാരണ പരിപാടികള്‍ നടത്തും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി 18നാണു കേരളത്തിലെത്തുക. രാത്രി 7.55ന് തിരുവനന്തപുരത്ത് എത്തുന്ന മോദി എട്ടുമണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം രാത്രി തന്നെ മടങ്ങി പോകും. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി അന്ന് അവിടെ തങ്ങിയ ശേഷം പിറ്റേ ദിവസമാണ് സമ്മേളനങ്ങളില്‍ പങ്കെടുക്കുക.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top