Flash News

രാജ്യം ഭരിക്കുന്നത് ആലിബാബയും 41 കള്ളന്മാരുമാണെന്ന് വി എസ് അച്യുതാനന്ദന്‍

April 13, 2019 , .

vsമലപ്പുറം: രാജ്യം ഭരിക്കുന്നത് ആലിബാബയും 41 കള്ളന്മാരും ഉള്‍പ്പെടുന്ന ഒരു കൊള്ളസംഘമാണെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. തങ്ങള്‍ കള്ളന്മാരാണ് എന്ന് അഭിമാനത്തോടെ പറയുന്ന നേതാക്കളും ശിങ്കിടികളും ചേര്‍ന്ന് രാജ്യത്തെ കുട്ടിച്ചോറാക്കുകയാണെന്നും ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഗണിച്ചുകൊണ്ട് സമ്പദ്ഘടന തകര്‍ത്തുകൊണ്ട് വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് ഇന്ത്യയെ നാമാവശേഷമാക്കുകയാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരെന്നും വി.എസ് കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി പി സാനുവിന്റെ തെരഞ്ഞെടുപ്പ് മണ്ഡലമായ മലപ്പുറത്തെ കിഴക്കേത്തലയില്‍ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍.

പതിനായിരക്കണക്കിന് കോടി രൂപയോളം ചാക്കിലാക്കി കെട്ടി വിജയ് മല്യയെപ്പോലെ, നീരവ് മോദിയെപ്പോലെ ഉള്ളവര്‍ മറ്റ് രാജ്യങ്ങളിലേക്ക് ഒളിച്ചോടുന്നു. രാജ്യം ഭരിക്കുന്നവര്‍ അതിന് കാവല്‍ നില്‍ക്കുകയാണ്. ബീഫ് കഴിച്ചുവെന്നും, ഉയര്‍ന്ന ജാതിക്കാരുടെ കിണറുകളില്‍ നിന്നും വെള്ളം കുടിച്ചുവെന്നും ആരോപിച്ച് ‘പുതിയ ഭാരതത്തി’ന്റെ വക്താക്കള്‍ ദളിതരെയും ഇതരമതസ്ഥരെയും തല്ലികൊല്ലുന്നത് നമ്മള്‍ കണ്ടതാണെന്നും വി.എസ്. പറഞ്ഞു.

ഇതേ കുറിച്ച് പ്രതികരിക്കുന്ന ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം ഇവരുടെ കൊലകത്തിക്കും വെടിയുണ്ടകള്‍ക്കും ഇരയാകുകയാണ്. നമ്മുടെ നാടിനെ ബാധിച്ച ബി.ജെ.പി. എന്ന മഹാദുരന്തത്തെ അധികാരത്തില്‍നിന്നും മാറ്റാന്‍ നമുക്കുള്ള ഏക മാര്‍ഗമാണ് ഈ തെരഞ്ഞെടുപ്പ്. ഇതിനായി പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു.

കര്‍ഷകര്‍ കടക്കെണിയില്‍ അകപ്പെട്ടു ജീവനെടുക്കുന്നത് പ്രധാനമന്ത്രി കാണുന്നില്ല. ദല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ വമ്പന്‍ റാലികളെ കുറിച്ചും മോദി അറിഞ്ഞിട്ടില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു താഴുന്നത് ശ്രദ്ധിച്ചിട്ടേയില്ല. കള്ളപ്പണം പിടിക്കാനെന്ന വ്യാജേന നോട്ട് നിരോധിച്ചപ്പോഴും ജി.എസ്.ടി. കൊണ്ടുവന്നും ജനങ്ങളുടെ നട്ടെല്ലൊടിഞ്ഞതും അവര്‍ കണ്ടില്ലെന്നും വിഎസ് ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top