Flash News

വോട്ടിംങ് യന്ത്രങ്ങള്‍ തകരാറില്‍; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചന്ദ്രബാബു നായ്ഡു

April 13, 2019

aaaaaaaഅമരാവതി: വോട്ടിംങ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറിലായതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു.
പ്രഹസനം മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. 75 അസംബ്ലി സീറ്റുകളിലേക്കും 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായ ആന്ധ്രാപ്രദേശില്‍ 3040 ശതമാനം ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങള്‍ ശരിയായരീതിയിലല്ല പ്രവര്‍ത്തിച്ചതെന്നാണ് അദ്ദേഹം ആരോപിച്ചു.
ഔദ്യോഗിക കണക്കനുസസരിച്ച് 4,583 യന്ത്രങ്ങള്‍ വോട്ടെടുപ്പിനിടെ പ്രവര്‍ത്തനരഹിതമായെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നാല്‍ ആന്ദ്രപ്രദേശില്‍ പ്രശ്‌നരഹിത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.

ഇത്രയും നിരുത്തരവാദിത്തപരമായ തിരഞ്ഞെടുപ്പ് ഇതുവരെ രാജ്യത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യഘട്ട വോട്ടെടുപ്പില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയതിനെയും നായിഡു വിമര്‍ശിച്ചു. കഴിഞ്ഞ തവണ അവസാന ഘട്ടത്തിലാണ് ആന്ധ്രപ്രദേശിനെ ഉള്‍പ്പെടുത്തിയതെന്നും തികച്ചും വിവേചനപരമാണെന്ന് നായിഡു പറഞ്ഞു. മെയ് 23ന് ശേഷം മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top