Flash News

“എന്റെ വോട്ട് എന്റെ ശക്തി ആള്‍ കേരള സൈക്കിള്‍ റൈഡിന്” കാസര്‍കോട് തുടക്കം

April 14, 2019 , ജസീല്‍ കടന്നമണ്ണ

Palakadപാലക്കാട് ഗവ. എ‌ഞ്ചിനീയറിംഗ് കോളേജ് സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീപ്പ് കേരള ഘടകത്തിന്റെ സഹകരണത്തോടെ നടക്കുന്ന “എന്റെ വോട്ട് എന്റെ ശക്തി ആള്‍ കേരള സൈക്കിള്‍ റൈഡിന്” കാസര്‍കോട് തുടക്കം കുറിച്ചു.

ജനാധിപത്യത്തിന്റെ വിജയത്തിനായി എല്ലാ പൗരന്മാരും വോട്ടവകാശം വിനിയോഗിക്കുക, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പ് വരുത്തുക, യുവാക്കളെ വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക, കേരളത്തിലുടനീളം സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുക, ഹരിത പെരുമാറ്റചട്ടം തെരഞ്ഞെടുപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളാണ് ആള്‍ കേരള സൈക്കിള്‍ റൈഡ് മുന്നോട്ട് വെക്കുന്നത്.

ഏപ്രില്‍ 12 ന് കാസര്‍കോട് നിന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു ഐ.എ.എസ് ഫ്ലാഗ് ഓഫ്‌ ചെയ്ത സൈക്കിള്‍ റൈഡ് 8 ദിവസം കൊണ്ട് 10 ജില്ലകളിലൂടെ കടന്നു തിരുവനന്തപുരത്തു എത്തിച്ചേരും. സൈക്കിള്‍ യാത്രയോടൊപ്പം തന്നെ കടന്നുപോകുന്ന പ്രധാനപ്പെട്ട നഗരങ്ങളില്‍ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം മുന്‍നിര്‍ത്തിയും ക്യാമ്പയിനിംഗ് സംഘടിപ്പിക്കുന്നുണ്ട് ഈ സംഘം. ഒരു ദിവസം 90 കിലോമീറ്ററോളമാണ് സൈക്കിള്‍ യാത്ര. പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായ ജസീല്‍, സാബിന്‍, ജുനൈദ്, ശഹരിയാര്‍, അദ്നാന്‍, ജിബിന്‍ എന്നിവരാണ് സൈക്കിള്‍ റൈഡില്‍ പങ്കെടുക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top