Flash News

കാല്‍വറി യാഗം നൃത്ത സംഗീത ദൃശ്യാവിഷ്കാരം ഡാളസ് സെന്റ്‌ പോള്‍സില്‍ – ഏപ്രില്‍ 20 ന്

April 14, 2019 , എബി മക്കപ്പുഴ

syro_conv_REGഡാളസ്: ഡാളസ് സെന്റ്‌ പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20 ശനിയാഴ്ച വൈകിട്ട് 6.30 നു കാല്‍വറി യാഗം എന്ന നൃത്തസംഗീത ദൃശ്യാവിഷ്കാരം നടത്തപ്പെടുന്നു.

യേശുവിന്റെ പീഡാനുഭവത്തെയും ക്രൂശുമരണത്തെയും ഉയര്‍ത്തെഴുന്നേല്പിനെയും അനുസ്മരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ നാടകപ്രദര്ശനം ആണ് നടക്കുക. സെന്റ്‌ പോള്‍സ് ഇടവകയിലെ കുറെ യുവകലാകാരന്മാരുടെ വളരെ നാളത്തെ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശ്രമഫലമായിട്ടാണ് ഈയൊരു ദൃശ്യാവിഷ്കാരം നടത്തുന്നത്.

പുതുമയേറിയതും, വര്‍ണ്ണപൊലിമനിറഞ്ഞതുമായ ഈപരിപാടിയിലേക്ക് ഡാളസിലെ ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്.

ഡാളസിലെ വിവിധ ചര്‍ച്ചുകളിലെ ഗായക സംഘങ്ങള്‍ യേശുക്രിസ്തുവിന്റെ ഉയര്‍പ്പിന്റെ സന്ദേശം ഉള്‍കൊള്ളുന്ന “ഈസ്റ്റര്‍ സംഗീത സദസ്” പ്രസ്തുത പരിപാടിയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. റവ. മാത്യൂ ജോസഫ് ഈസ്റ്റര്‍ സന്ദേശം നല്‍കി സദസിനെ അനുഗ്രഹിക്കും.

കൂടുതല്‍വിവരങ്ങള്‍ക്ക്: റവ. മാത്യു ജോസഫ് ഫോണ്‍ 469 964 7494.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top