Flash News

ഒന്നുകില്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങുക, അല്ലെങ്കില്‍ വിവിപാറ്റിലെ 50% വോട്ടുകളും എണ്ണുക; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

April 14, 2019 , .

image_208ന്യൂഡല്‍ഹി: വോട്ടിങ് മെഷീനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്ത്. ഒന്നുകില്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, അല്ലെങ്കില്‍ വിവിപാറ്റിലെ 50 ശതമാനം വോട്ടുകള്‍ എണ്ണണമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമാണ് ഇത്തരമൊരു നിലപാട് കൈക്കൊണ്ടത്.

പല രാജ്യങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പരീക്ഷിച്ചതിന് ശേഷം ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. വോട്ടിങ് മെഷീനുകള്‍ക്ക് വിശ്വാസ്യത കുറവായെന്ന് ബോധ്യപ്പെട്ടതിനാലാണിത്. അതിനാല്‍ നമ്മുക്കും ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകാമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.

50 ശതമാനം വോട്ടുകള്‍ എണ്ണണമെങ്കില്‍ കുറഞ്ഞത് ആറ് ദിവസമെങ്കിലും എടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും ബാലറ്റ് പേപ്പര്‍ ആയിരുന്ന സമയത്ത് 24 മണിക്കൂറിനുള്ളില്‍ പൂര്‍ണ ഫലം നല്‍കാന്‍ കഴിഞ്ഞിരുന്നെന്നും ചന്ദ്രബാബു നായിഡു ഓര്‍മ്മിപ്പിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന ചിലയിടങ്ങളില്‍ ഒരു പാര്‍ട്ടിക്ക് നേരെയുള്ള ബട്ടണില്‍ അമര്‍ത്തുമ്പോള്‍ മറ്റൊരു പാര്‍ട്ടിക്ക് വോട്ട് പോകുന്നതായി പരാതി ഉയര്‍ന്നിരുന്നു. 7 സെക്കന്‍ഡ് വിവിപാറ്റില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും തെളിയുമെന്ന് പറഞ്ഞിടത്ത് 3 സെക്കന്‍ഡ് മാത്രമാണ് വിവിപാറ്റില്‍ ഇവ തെളിഞ്ഞതെന്നും പരാതിയുണ്ടായി. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top