Flash News

”വോട്ടിനനുസരിച്ച് ഗ്രാമങ്ങളെ തരംതിരിക്കും”; ഭീഷണിയും മുന്നറിയിപ്പുമായി വീണ്ടും മനേക ഗാന്ധി

April 15, 2019

maneka-gandhi-pti-1555064384ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി. തനിക്ക് ഓരോ ഗ്രാമവും ചെയ്ത വോട്ടുകളുടെ തോതനുസരിച്ചായിരിക്കും ആ ഗ്രാമങ്ങളില്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്നാണ് മനേക ഗാന്ധിയുടെ മുന്നറിയിപ്പ്. സുല്‍ത്താന്‍പൂരിലെ റാലിക്കിടെയായിരുന്നു മനേകയുടെ മുന്നറിയിപ്പ്.

എ,ബി,സി,ഡി എന്നീ കാറ്റഗറികളിലായി ഗ്രാമങ്ങളെ തിരിക്കും. ബിജെപിയ്ക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളാണ് എ കാറ്റഗറിയില്‍. 60 ശതമാനം പേര്‍ വോട്ട് ചെയ്താല്‍ ആ ഗ്രാമം ബി കാറ്റഗറിയിലായിരിക്കും. 50 ശതമാനത്തിന് താഴെയാണെങ്കില്‍ സി കാറ്റഗറിയിലും 30 ശതമാനവും അതിന് താഴെയുമാണെങ്കില്‍ ഡി കാറ്റഗറിയിലുമായിരിക്കും ഗ്രാമങ്ങളെ ഉള്‍പ്പെടുത്തുക. ഇതിന് അനുസരിച്ചായിരിക്കും അവിടുത്തെ വികസനപ്രവര്‍ത്തനങ്ങളെന്നും മനേക മുന്നറിയിപ്പ് നല്‍കി. മുമ്പ് താന്‍ മത്സരിച്ച പിലിബിത്തില്‍ ഈ സംവിധാനം മികച്ച രീതിയില്‍ നടപ്പാക്കിയെന്നാണ് മനേക അവകാശപ്പെടുന്നത്.

നേരത്തെ മുസ്ലീംകള്‍ക്ക് നേരെ മനേക ഗാന്ധി ഭീഷണി മുഴക്കിയത് വിവാദമായിരുന്നു. തനിക്ക് മുസ്ലീംകള്‍ വോട്ട് ചെയ്തില്ലെങ്കില്‍ എംപിയായാല്‍ താന്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ലെന്നായിരുന്നു മനേക ഗാന്ധിയുടെ ഭീഷണി. മകന്‍ വരുണ്‍ ഗാന്ധി മത്സരിച്ചിരുന്ന സുല്‍ത്താന്‍പൂരിലാണ് മനേക ഗാന്ധി ഇത്തവണ മത്സരിക്കുന്നത്. വരുണ്‍ ഗാന്ധി, മനേക മുമ്പ് മത്സരിച്ചിരുന്ന പിലിബിത്തിലും മത്സരിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top