Flash News

എഐഎഡിഎംകെയുടെ മൂന്ന് പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി

April 15, 2019

aaadmkചെന്നൈ: എഐഎഡിഎംകെയുടെ മൂന്ന് തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാണ് പരസ്യങ്ങള്‍ റദ്ദാക്കിയത്. ഡിഎംകെയാണ് പരസ്യങ്ങളിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി കമ്മീഷനെ സമീപിച്ചത്. ഡിഎംകെയെ നേരിട്ട് വിമര്‍ശിക്കുന്ന പരസ്യങ്ങളാണ് റദ്ദാക്കിയത്. തമിഴ്‌നാട്ടില്‍ നടന്ന ഭൂമി തട്ടിപ്പുമായും ശ്രീലങ്കന്‍ തമിഴ് വംശജരുടെ കൊലപാതകങ്ങളുമായും ഡിഎംകെയെ ബന്ധപ്പെടുത്തിയുള്ള പരസ്യങ്ങളാണ് റദ്ദാക്കിയത്.

തമിഴ്‌നാട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സത്യഭ്രാദ സാഹു ഇത് സംബന്ധിച്ച നിര്‍ദ്ദേശം ചാനലുകള്‍ക്കും അച്ചടി മാധ്യമങ്ങള്‍ക്കും നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യങ്ങള്‍ പുറത്തിറക്കുന്നുണ്ടെന്നും എന്നാല്‍ ചട്ടലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top