Flash News

ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ ആദ്യപരീക്ഷണ പറക്കല്‍ വിജയകരം

April 15, 2019 , പി.പി.ചെറിയാന്‍

Newsimg2_48480871കാലിഫോര്‍ണിയ :ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്‍റെ ആദ്യ പരീക്ഷണപ്പറക്കല്‍ അമേരിക്കയിലെ കാലിഫോര്ണിയയില്‍ ഏപ്രില്‍ 12 ശനിയാഴ്ച വിജയകരമായി നടത്തി. സ്ട്രാറ്റോലോഞ്ച് കന്പനി നിര്‍മിച്ച അമേരിക്കന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്തീര്‍ണമുള്ള ആറ് എന്‍ജിന്‍ വിമാനത്തിന് രണ്ടു ഫ്യൂസലേജ്(ബോഡി) ഉണ്ട്. വിമാനത്തിന്റെ നീളം 238 അടിയും ചിറകുകള്‍ക്കിടെ 385 അടി വീതിയും ഉണ്ട് .

കലിഫോര്‍ണിയയിലെ മൊഹാവെ എയര്‍ ആന്‍ഡ് സ്‌പേസ് പോര്‍ട്ടില്‍നിന്ന് ശനിയാഴ്ച ശനിയാഴ്ച രാവിലെയാണ് കൂറ്റന്‍ വിമാനം പറന്നുയര്‍ന്നത് .17,000 അടി വരെ ഉയരത്തില്‍ വിമാനം രണ്ടര മണിക്കൂര്‍ ആകാശത്തു പറന്നത് മണിക്കൂറില്‍ 302 കിലോമീറ്റര്‍ വേഗത്തിലാണ് .തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു . ഒരേസമയം മൂന്നു റോക്കറ്റുകള്‍ വഹിച്ചു പറക്കാനാവും. റോക്കറ്റുകള്‍ ആകാശത്തു വിക്ഷേപിക്കാനും സാധിക്കും. മൈക്രോസോഫ്റ്റിന്‍റെ സഹസ്ഥാപകനായിരുന്ന പോള്‍ അല്ലനാണ് സ്ട്രാറ്റോലോഞ്ച് കമ്പനിക്കായി മുതല്‍ മുടക്കിയത്. വിമാനത്തിന്റെ ആദ്യ പറക്കല്‍ കാണാന്‍ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത് .

Newsimg3_50201173


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top