Flash News

”യോഗിയ്ക്കും മായാവതിയ്ക്കുമെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല”; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം

April 15, 2019

Banner-for-election-commission-case-updatesന്യൂഡല്‍ഹി: നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളില്‍ നടപടി എടുക്കാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് സുപ്രീംകോടതി. യോഗി ആദിത്യനാഥിനും മായാവതിയ്ക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. ജാതിയും മതവും ഉപയോഗിച്ച് വോട്ടുപിടിക്കുന്നുവെന്ന ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. എന്നാല്‍ പരിമിതമായ അധികാരമേ തങ്ങള്‍ക്കുള്ളുവെന്ന് കമ്മീഷന്‍ മറുപടി നല്‍കി.

പിഎം മോദി എന്ന സിനിമ കമ്മീഷന്‍ കാണണം. സിനിമ കണ്ട് ചട്ടലംഘനം പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സിനിമ കാണാതെ വിലക്കേര്‍പ്പെടുത്തിയെന്ന നിര്‍മ്മാതാക്കളുടെ ഹര്‍ജിയിലാണ് നിര്‍ദേശം.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച്. മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ ഉപദേശക സ്വഭാവത്തില്‍ ഉള്ള നോട്ടീസ് അയക്കാന്‍ മാത്രം ആണ് അധികാരം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നാളെ കോടതിയില്‍ ഹാജരായി മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടി വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

തുടര്‍ച്ച ആയി പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ മാത്രം ആണ് പരാതി ഫയല്‍ ചെയ്യാന്‍ കഴിയുക എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനോട് നാളെ നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് എതിരെ നടപടി വൈകരുത് എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ മാതൃക പെരുമാറ്റ ചട്ടത്തിന്റെ അപര്യാപ്ത ചൂണ്ടിക്കാട്ടിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top