Flash News

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൗമാരക്കാരന്‍ വെടിയേറ്റുമരിച്ചു

April 15, 2019

aaatന്യൂഡല്‍ഹി: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ പത്തൊന്‍പതുവയസ്സുകാരന്‍ വെടിയേറ്റുമരിച്ചു. ഡല്‍ഹി  സ്വദേശി സല്‍മാനാണ് മരിച്ചത്. തോക്കുപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.

സല്‍മാന്‍ സുഹൃത്തുക്കളായ സൊഹൈലിനും ആമിറിനുമൊപ്പമാണ് ടിക് ടോക് വീഡിയോ ചിത്രീകരിക്കാനായി ഇന്ത്യാ ഗേറ്റ് പരിസരത്തേക്ക് കാറില്‍ യാത്രതിരിച്ചത്. തിരിച്ച് വരുമ്പോള്‍ കാറോടിച്ചിരുന്ന സല്‍മാനെതിരെ സൊഹൈല്‍ തോക്ക് ചൂണ്ടി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വെടിപൊട്ടുകയും സല്‍മാന്‍ തല്‍ക്ഷണം മരിക്കുകയുമായിരുന്നു. പരിഭ്രാന്തിയിലായ സുഹൃത്തുക്കള്‍ സല്‍മാന്റെ ബന്ധുവീട്ടിലെത്തുകയും വസ്ത്രങ്ങള്‍ മാറുകയും ചെയ്തു. ഇതിനു ശേഷമാണ് സൊഹൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മരണം ആശുപത്രി അധികൃതര്‍ സ്ഥിതീകരിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. കൊലപാതകം, ആയുധ നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top