Flash News

ആ പെട്ടിയില്‍ എന്തായിരുന്നു? ദുരൂഹത തുടരുന്നു

April 15, 2019

Narendra-Modi-3ബെംഗളുരു: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റത്തില്‍ കൊണ്ടുവന്ന ദുരൂഹപ്പെട്ടിയില്‍ പാര്‍ട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്ന് ചിത്രദുര്‍ഗ ബി.ജെ.പി ജില്ലാ യൂണിറ്റിന്റെ വിശദീകരണം. ദുരൂഹപ്പെട്ടിയെ കുറിച്ച് അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ശ്രീവാസ്ത പുറത്തുവിട്ടിരുന്നു.

ദൃശ്യത്തില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ദുരൂഹമായ ഒരു പെട്ടിയും ഇറക്കുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇത് വളരെ പെട്ടെന്ന് അവിടെ പാര്‍ക്ക് ചെയ്ത സ്വകാര്യ ഇന്നോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ചോദ്യം ഇതാണ്, എന്താണ് സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് ആ പെട്ടിയില്‍ ഉള്ളത്, എന്ത് കൊണ്ട് ഈ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ല. എന്നും ശ്രീവാസ്തവ തന്റെ ട്വീറ്റില്‍ ചോദിച്ചിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ശ്രീവാസ്തവയുടെ ട്വീറ്റിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു. പെട്ടി കയറ്റിയ വാഹനം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം പോകാതിരുന്നതും സംശയത്തിന് ആക്കം കൂട്ടിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top