Flash News

കര്‍ത്താര്‍പൂര്‍ ഇടനാഴി: പാക്കിസ്താനും ഇന്ത്യയുമായുള്ള രണ്ടാം വട്ട ചര്‍ച്ച ചൊവ്വാഴ്ച നടക്കും

April 15, 2019

487160_53328219ഇന്ത്യയും പാക്കിസ്താനും തമ്മില്‍ കര്‍ത്താര്‍പുര്‍ ഇടനാഴിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൊവ്വാഴ്ച നടക്കും.

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, മതകാര്യ മന്ത്രാലയവും ഫെഡറല്‍ വര്‍ക്ക് ഓര്‍ഗനൈസേഷനും (എഫ്.ഡബ്ലു.ഒ.) ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും.

കര്‍ത്താര്‍പൂര്‍  ഇടനാഴിയിലെ സാങ്കേതിക വിശദാംശങ്ങളെപ്പറ്റിയുള്ള രണ്ടാംഘട്ട ചര്‍ച്ചകളാണ് ഇത്. റോഡുകള്‍ നിര്‍മിക്കുന്ന കാര്യങ്ങളും, ഫെന്‍സിംഗ്, ഭൂപടങ്ങളുമായുള്ള ചര്‍ച്ചയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ അന്‍പത് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top