Flash News

തുലാഭാരത്തിനിടെ ശശി തരൂരിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന്; അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ്

April 15, 2019

Shashi-Tharoorഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനിടെ ശശി തരൂരിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് സംശയിക്കുന്നുവെന്നും, അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയില്‍ വീണ സംഭവത്തില്‍ കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ശശി തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടമെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിങ്കര സനല്‍ തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിഷു ദിനത്തില്‍ അദ്ദേഹം പഞ്ചസാര കൊണ്ട് തുലാഭാരം നേര്‍ന്നിരുന്നു. ഈ വഴിപാട് ചെയ്യുന്നതിനിടെ ത്രാസിന്റെ കൊളുത്തു ഒടിഞ്ഞുവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തരൂരിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top