Flash News

തന്റെ അശ്ലീല വീഡിയോകള്‍ നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ നഷ്ടപരിഹാര കേസുമായി മകന്‍ കോടതിയില്‍

April 16, 2019

190415_atm_porn_lawsuit_hpMain_16x9_384മിഷിഗണ്‍: മകന്‍ മാതാപിതാക്കള്‍ക്കെതിരെ വിചിത്രമായ കേസുമായി കോടതിയെ സമീപിച്ച വാര്‍ത്തയാണ് മിഷിഗണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപതു വര്‍ഷങ്ങളായി താന്‍ സൂക്ഷിച്ചു വെച്ചിരുന്ന അശ്ലീല വീഡിയോകളുടെ ശേഖരം നശിപ്പിച്ചുവെന്നാണ് നാല്പതുകാരനായ മകന്‍ ആരോപിക്കുന്നത്. പതിനായിരം ഡോളര്‍ മുതല്‍ മുപ്പതിനായിരം ഡോളര്‍ വരെ വിലമതിക്കുന്ന വീഡിയോകള്‍ നശിപ്പിച്ചുവെന്നാരോപിച്ചാണ് മാതാപിതാക്കള്‍ക്കെതിരായി മകന്‍ മിഷിഗണ്‍ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ മകന്‍ നേരത്തെ പരാതിയുമായി മിഷിഗണിലെ ഒട്ടാവ കൗണ്ടി ഷെറീഫ് ഓഫീസിനെ സമീപിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാതാപിതാക്കളില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. 2017 ഡിസംബറില്‍ തന്റെ സാധനങ്ങളടങ്ങിയ പെട്ടികള്‍ മാതാപിതാക്കള്‍ ഇന്ത്യാനയിലെ തന്റെ താമസ സ്ഥലത്ത് എത്തിച്ചിരുന്നുവെന്നും, പരിശോധനയില്‍ അശ്ലീല വീഡിയോകള്‍ കണ്ടില്ലെന്നും പരാതിയില്‍ പറയുന്നു. മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ അവ ഞങ്ങള്‍ നശിപ്പിച്ചു എന്ന മറുപടിയാണ് കിട്ടിയതെന്നും പറയുന്നു. 2018 ജനുവരിയില്‍ തന്റെ പിതാവ് അയച്ച ഇ-മെയില്‍ അതിന് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അശ്ലീല വീഡിയോകള്‍ നിന്നെ കോക്കെയ്ന്‍ പോലെ പിടികൂടും എന്ന് പറയുന്ന അച്ഛന്റെ ഇമെയില്‍ സന്ദേശമാണ് തെളിവായി നല്‍കിയിരിക്കുന്നത്.

“I do not possess your pornography. It is gone. It has been either destroyed or disposed of. I may well have missed a few items that are now in your possession but, at this point, if you don’t have it, it is gone. Ditto for your sex toys and smutty magazines. It took quite a while to destroy 12 moving boxes full of pornography and two boxes of sex toys. I did you a big favor by getting rid of all this stuff for you” എന്നാണ് ഇ-മെയിലില്‍ പറഞ്ഞിട്ടുള്ളത്.

വിവാഹ മോചനത്തിനുശേഷം 2016ല്‍ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറ്റിയ തന്നെ പത്തു മാസത്തിനുശേഷം പുറത്താക്കിയെന്നും അതുകൊണ്ട് ഇന്ത്യാനയിലേക്ക് താന്‍ താമസം മാറ്റിയതാണെന്നും ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍, നേരത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അശ്ലീല വീഡിയോകളുടെ ടേപ്പുകളും മാസികകളും മയക്കുമരുന്നും വിറ്റ സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മകനോട് അത്തരം സാധനങ്ങളൊന്നും ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും മാതാവ് പറയുന്നു.

വീണ്ടും പ്രശ്നങ്ങള്‍ ആരംഭിച്ചതോടെ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും, അങ്ങനെയാണ് നിരവധി പെട്ടികളിലായി സൂക്ഷിച്ചിരുന്ന അശ്ലീല വീഡിയോകള്‍ മുഴുവനും നശിപ്പിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top