Flash News

രാഹുല്‍ ഗാന്ധി കേരളത്തില്‍; രണ്ട് ദിവസത്തെ മാരത്തണ്‍ പ്രചാരണത്തിന് തുടക്കം

April 16, 2019

rahul-gandhi-keralaതിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ രണ്ട് ദിവസത്തെ പ്രചാരണം ഇന്ന് തുടങ്ങും. മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണയോഗങ്ങളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് പാലായിലെത്തി കെഎം മാണിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കും. വയനാട്ടിലും പാലക്കാടും നാളെയാണ് പ്രചാരണപരിപാടികള്‍.

ഇന്നലെ രാത്രി പത്തേമുക്കാലോടെ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തിയത്. ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ പത്തനാപുരത്തേയ്ക്ക് പോകുന്ന രാഹുല്‍ ഗാന്ധി സെന്റ് സ്റ്റീഫന്‍സ് കോളേജ് മൈതാനത്ത് ആദ്യ യോഗം ചേരും. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെത്തി ആന്റോ ആന്റണിയ്ക്കായി വോട്ട് തേടും.

ശേഷം പാലായിലെ മാണിയുടെ വീട്ടിലേക്ക്. മാണിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം വൈകിട്ട് മൂന്ന് മണിയ്ക്ക് ആലുപ്പഴയിലെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് അഞ്ച് മണിയോടെ തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രിയോടെ കണ്ണൂരിലേക്ക്.

നാളെ രാവിലെ ഏഴരയ്ക്ക് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര് ജില്ലകളില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വയനാട്ടിലും ബത്തേരിയിലും തിരുവമ്പാടിയിലും വണ്ടൂരിലും പ്രചാരണപരിപാടികളില്‍ പങ്കെടുക്കും. വൈകിട്ട് പാലക്കാട് തൃത്താലയിലെ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top