Flash News

ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍: ത്രിദിന സമ്മേളനം ടെന്നസ്സിയില്‍

April 15, 2019 , നിബു വെള്ളവന്താനം

IPC TN MEETING1ഫ്‌ളോറിഡ: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ത്രിദിന സമ്മേളനം ഏപ്രില്‍ 19 വെള്ളി 20 ശനി, 21 ഞായര്‍ തീയതികളില്‍ ടെന്നസ്സി ചാറ്റനുഗ ന്യൂ ഹോപ് പ്രസ് ബിറ്റേറിയന്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍ ഷാജി ഡാനിയേല്‍ ഹൂസ്റ്റണ്‍, പാസ്റ്റര്‍ മൈക്കിള്‍ ലിന്‍ഡന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ദൈവദാസന്മാര്‍ പ്രസംഗിക്കും. നേതൃത്വ സെമിനാര്‍, ഉണര്‍വ്വ് യോഗം, പ്രെയ്‌സ് ആന്‍റ് വര്‍ഷിപ്പ്, സംയുക്ത ആരാധന തുടങ്ങിയവ ഉണ്ടായിരിക്കും. പാസ്റ്റര്‍ പോത്തന്‍ ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റര്‍ ബെന്‍ ജോണ്‍ (സെക്രട്ടറി), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജോ. സെക്രട്ടറി), ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് (ട്രഷറാര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ടെന്നസി, സൗത്ത് കരോളിന, തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.

IPC TN MEETING

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top