Flash News

ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദര്‍ശിച്ചു

April 16, 2019

tharooതിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദര്‍ശിച്ചതിനാല്‍ തരൂര്‍ സന്തോഷം പങ്കുവച്ചു.

ട്വിറ്ററിലൂടെ ശശി തരൂര്‍ നിര്‍മലാ സീതാരാമന്‍ തന്നെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചു. ഇന്ത്യന്‍ രാഷ്ടീയത്തില്‍ കാണുന്ന അപൂര്‍വ മര്യാദയാണിതെന്നും അതിന്റെ ഉത്തമ ഉദാഹരമാണ് നിര്‍മലാ സീതാരാമന്‍ തന്നെ കാണാനെത്തിയതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തരൂരിനെ ഇന്ന് സന്ദര്‍ശിച്ചേക്കും.

എതിരാളിയും തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ സി.ദിവാകരന്‍ തന്നെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതായും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ദിവാകരന്‍ ആശുപത്രി സുപ്രണ്ടുമായും സംസാരിച്ചതായും ആത്മവീര്യം കൈവിടരുതെന്ന് പറഞ്ഞെന്നും തരൂര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയോടെയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ വെച്ച് ശശി തരൂര്‍ അപകടത്തില്‍പ്പെട്ടത്.

അതേസമയം ശശിതരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മെഡിക്കല്‍കോളേജ് സൂപ്രണ്ട് അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top