Flash News

ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

April 16, 2019

lo_0മലപ്പുറം: കൂട്ടിലങ്ങാടി ദേശീയപാതയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോയില്‍ ടാങ്കര്‍ ലോറിയിടിച്ച് മൂന്നു മരണം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാള്‍ സ്വദേശികളായ എസ് കെ സാദത്ത്(40), എസ് കെ സബീര്‍ അലി(47), സെയ്ദുല്‍ ഖാന്‍ (30) എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് എല്‍പിജിയുമായി വരുന്ന ടാങ്കര്‍ ലോറി കോണ്‍ക്രീറ്റ് തൊഴിലാളികളുമായി പോകുന്ന ഗുഡ്‌സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top