Flash News

ബിജെപി മുക്തഭാരതമല്ല കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം: രാഹുല്‍ ഗാന്ധി

April 16, 2019

rahul-gandhi-6തിരുവനന്തപുരം: കോണ്‍ഗ്രസ് മുക്ത ഭാരതം എന്നു ബി.ജെ.പി പറയുന്നതു പോലെ ബി.ജെ.പി മുക്ത ഭാരതം എന്ന് ഒരു കോണ്‍ഗ്രസുകാരനും പറയില്ലെന്നും പൊട്ടിപ്പൊളിഞ്ഞ അനില്‍ അംബാനിയുടെ കമ്പനിക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ വഴിവിട്ടു നല്‍കിയ 35,000 കോടി രൂപ എന്തുകൊണ്ട് കേരളത്തിലെ യുവാക്കള്‍ക്ക് വിദ്യാഭ്യാസ വായ്പയായി നല്‍കാത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെയും അടൂര്‍ പ്രകാശിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

35,000 കോടി രൂപ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കാത്തതെന്ത്? ഒന്നര ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നു മോദി പറഞ്ഞതു പോലെ ഒരിക്കലും നടക്കാത്ത കള്ളങ്ങള്‍ വിളിച്ചു പറയാന്‍ കോണ്‍ഗ്രസ് തയാറല്ല. നടക്കുന്നതേ ഞങ്ങള്‍ പറയൂ. ബിജെപിയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തുമ്പോള്‍ അത് സ്‌നേഹത്തോടെയും കരുതലോടെയുമാകും. എല്ലാ മതസ്ഥര്‍ക്കും അവരവരുടെ ആചാരങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള അവകാശമുണ്ട്. സമാധാനത്തോടെ പരിപാലിക്കുന്ന ആചാരങ്ങളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top