Flash News

ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഗോഡൗണില്‍ 15 കോടി; കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്; പിന്നില്‍ മോദിയെന്ന് സ്റ്റാലിന്‍

April 16, 2019

778863-cash-seizedവെല്ലൂര്‍: ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കണക്കില്‍ പെടാത്ത പണം വീടിന്റെ ഒന്നാം നിലയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. കനിമൊഴിയുടെ തൂത്തുകുടിയിലെ വീടാണ് റെയ്ഡ് ചെയ്തത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതരും ഉണ്ടായിരുന്നു. പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത് നരേന്ദ്ര മോദിയാണെന്നും ഇത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും എംകെ സ്റ്റാലിന്‍ ആരോപിച്ചു.

അതിനിടെ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദിന്റെ ഗോഡൗണില്‍ നിന്നും കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടി രൂപ പിടിച്ചെടുത്തു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഇവിടെത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റദ്ദാക്കി. വെല്ലൂര്‍ ഒഴികെയുള്ള 39 ലോക്‌സഭാ സീറ്റുകളിലേക്ക് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കും. ഈ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം അവസാനിച്ചു.

Kanimozhi


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top