Flash News

സ്വത്തുവിവരം മറച്ചുവെച്ചതിന് മോദിക്കെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

April 16, 2019

italy-pm-cii_670f3c02-dd29-11e8-8637-54e61741fa80ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചിരിക്കെ നരേന്ദ്ര മോദിയുടെ സ്വത്തുവിവരങ്ങളും ചര്‍ച്ചാ വിഷയമാകുന്നു.  മോദിയുടെ നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 2007ലെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗാന്ധിനഗറില്‍ ഭൂമിയുണ്ടെന്ന് മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ അതിന് പകരം മറ്റൊരു ഭൂമിയുടെ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്.

2006ല്‍ അരുണ്‍ ജെയ്റ്റിലിയുടെ നാമനിര്‍ദേശ പത്രികയിലും ഇതേ ഭൂമി പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ടും സുപ്രീം കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയുമാണ് കോണ്‍ഗ്രസ് ആരോപണത്തിന് ആധാരം. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെക്റ്റര്‍ ഒന്നില്‍ പ്ലോട്ട്‌നമ്പര്‍ 411 ന്റെ ഉടമസ്ഥനാണെന്ന് 2007ലെ സത്യവാങ്മൂലത്തില്‍ മോദി അവകാശപ്പെട്ടിരുന്നു.

2014ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും മോദിയാണ് ഭൂമിയുടെ ഉടമസ്ഥന്‍. എന്നാല്‍ 2012ലേയും 2014ലേയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇക്കാര്യമില്ല. പകരം പ്ലോട്ട്‌നമ്പര്‍ 401 എയുടെ 4 ഉടമസ്ഥരില്‍ ഒരാളെന്നാണ് മോദി രേഖപ്പെടുത്തിയിരിക്കുന്നത്. 2006ല്‍ അരുണ്‍ ജെയ്റ്റിലിയുടെ സത്യവാങ്മൂലത്തിലും ഇതേ ഭൂമിയുണ്ട്. ഗാന്ധിനഗറില്‍ സെക്റ്റര്‍ ഒന്നില്‍ പ്ലോട്ട്‌നമ്പര്‍ 401ന്റെ ഉടമയെന്നാണ് ജെയ്റ്റിലി വ്യക്തമാക്കിയിട്ടുള്ളത്!.

2014ലേക്കെത്തിയപ്പോള്‍ മോദിക്ക് സമാനമായി, ഭൂമി നമ്പര്‍ 401 എ ആണെന്നും നാല് ഉടമസ്ഥരില്‍ ഒരാളാണെന്നും പറയുന്നു. ഇരുവരും പറയുന്ന ഭൂമി സര്‍ക്കാരിന്റേതുമാണ്. 2000ത്തിനുശേഷം ഭൂമി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് 2012ല്‍ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഈ മാസം 26നാണ് നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത്. ഇതിനോടൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഭൂമിയുടെ കാര്യത്തില്‍ നല്‍കുന്ന വിവരം എന്തായിരിക്കും എന്നത് ശ്രദ്ധേയമാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top