Flash News

വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലാകുന്നത് തുടര്‍ക്കഥയാവുന്നു; പത്തനം‌തിട്ടയില്‍ പലയിടത്തും മെഷീനുകള്‍ തകരാറില്‍

April 16, 2019

80848-vottingപത്തനംതിട്ട: ലോക്സഭാ വോട്ടെടുപ്പ് അടുത്തുകൊണ്ടിരിക്കെ വോട്ടിംഗ് മെഷീനുകള്‍ തകരാറിലാവുന്നത് തുടര്‍ക്കഥയായിത്തീരുന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പത്തനംതിട്ടയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും പ്രവര്‍ത്തിക്കാത്തത് ആണ് കാരണമായത്‌.

തകരാറുള്ള യന്ത്രങ്ങള്‍ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മോക് പോള്‍ നടത്തി കൃത്യമാണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ ഉപകരണങ്ങള്‍ സ്ട്രോങ്ങ്‌ റൂമിലേക്കും പിന്നീട് പോളിംഗ് കേന്ദ്രങ്ങളിലേക്കും കൊണ്ട്പോകുകയെന്ന് അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട ലോക്സഭ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കമ്മീഷനിംഗ് നടക്കുന്ന കേന്ദ്രത്തില്‍ വോട്ടിംഗ് യന്ത്രത്തിന്‍റെ രണ്ടു യൂണീറ്റുകളും, വിവിപാറ്റ് മെഷീനും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ക്രമീകരിച്ച് സീല്‍ ചെയ്യുന്ന നടപടിയാണ് പുരോഗമിക്കുന്നത്.

പല ഉപകരണങ്ങളും കമ്മിഷനിംഗിൽ തെറ്റായ ഡേറ്റ കാണിച്ചു. യന്ത്രങ്ങളുടെ തകരാർ പരിഹരിക്കാൻ ഓരോ കേന്ദ്രത്തിലും രണ്ട് ജീവനക്കാരെ വോട്ടിംഗ് മെഷിൻ വീതരണം ചെയ്ത കമ്പനികൾ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എന്തോക്കെയായാലും ഉപകരണങ്ങളിൽ തെറ്റായ ഡേറ്റ കാണിച്ചാൽ പോളിംഗ് കേന്ദ്രങ്ങളിൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഉപകരണങ്ങളില്‍ തകരാര്‍ വ്യാപകമായ സാഹചര്യത്തില്‍ കമ്മിഷനിംഗ് ഒരു ദിവസം കൂടി വേണ്ടി വരുമെന്നാണ് കരുതുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top