Flash News

ഹാരിക്കും മെഗനും ജനിക്കാനിരിക്കുന്ന കുഞ്ഞിനും അമേരിക്കയില്‍ നികുതി കൊടുക്കണം

April 16, 2019

80831-megന്യൂയോര്‍ക്ക്: നികുതി ചുമത്തുന്നതില്‍ ലോകത്തിലെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അമേരിക്കയിലെ ഇന്റേണല്‍ റവന്യൂ സര്‍‌വീസ് (ഐ‌ആര്‍‌എസ്) ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിക്കും മെഗന്‍ മാര്‍ക്കിളിനും ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ മേലും നോട്ടമിട്ടിട്ടുണ്ടെന്നതാണ് പുതിയ വാര്‍ത്ത.

ഹാരിയും മെഗനും ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് കുഞ്ഞ് അതിഥിതിയെ കാത്തിരിക്കുകയാണെന്ന വിശേഷം കൊട്ടാരം പുറത്തുവിട്ടത്. അതു കേട്ടതോടെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് നികുതി ഈടാക്കാനൊരുങ്ങുകയാണ് അമേരിക്ക.

ബ്രിട്ടീഷ് പൗരനായ ഹാരിക്കും അമേരിക്കന്‍ പൗരയായ മേഗനും പിറക്കുന്ന കുഞ്ഞിന് ബ്രിട്ടീഷ് പൗരത്വവും അമേരിക്കന്‍ പൗരത്വവും ലഭിക്കും. പൗരത്വത്തിന് നികുതി ഈടാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് യു.എസ് എന്നതിനാല്‍ മെഗന്‍റെ കുഞ്ഞിനും നികുതിയുണ്ടാവും. കുഞ്ഞിന് ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് വരെ യു.എസ് സര്‍ക്കാറിന് ദമ്പതികള്‍ നികുതി കൊടുക്കേണ്ടിവരും.

നേരത്തെ, മേഗന് ഭര്‍ത്താവ് ഹാരിയില്‍ നിന്നു ലഭിക്കുന്ന പണത്തിനും വസ്തുവകകള്‍ക്കും യു.എസ് നികുതി ചുമത്തിയിരുന്നു. യു.എസ് പൗരന്മാരുടെ പക്കല്‍ വിദേശത്തും സ്വദേശത്തുമുള്ള എല്ലാ വസ്തുവകകള്‍ക്കും പണത്തിനും മേല്‍ നികുതി ചുമത്തുന്നതില്‍ ഇന്‍റേണല്‍ റവന്യൂ സര്‍വീസ് കടുത്ത ജാഗ്രതയാണ് പുലത്തുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top