Flash News

നിന്‍പാ നഴ്‌സിംഗ് കോണ്‍ഫറന്‍സ് ഏപ്രില്‍ 27-ന് നാന്വറ്റില്‍

April 16, 2019 , .

1555434321471blobന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഏപ്രില്‍ 27-ന് നാന്വറ്റിലുള്ള ഡബിള്‍ ട്രീ ഹോട്ടലില്‍ വച്ചു നടത്തുന്നതാണ്. ഏഴ് സി.ഇ ലഭിക്കുന്ന ഈ കോണ്‍ഫറന്‍സ് രാവിലെ 7 മണിക്ക് പ്രഭാത ഭക്ഷണത്തോടും രജിസ്‌ട്രേഷനോടും കൂടി ആരംഭിച്ച് വൈകുന്നേരം 4.30-ന് അവസാനിക്കുന്നതാണ്.

‘Transfermatium of Helth Care through Nursing Reserch’എന്ന വിഷയത്തില്‍ നടത്തുന്ന ഈ കോണ്‍ഫറന്‍സില്‍ നഴ്‌സിംഗ് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ ഗവേഷണങ്ങളെ ആസ്പദമാക്കിയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതാണ്.

നഴ്‌സസ്, നഴ്‌സ് പ്രാക്ടീഷണേഴ്‌സ്, നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് തുടങ്ങി നഴ്‌സിംഗ് മേഖലയിലുള്ള ഏവര്‍ക്കും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.

നഴ്‌സുമാരെ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് ആകുവാന്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഉദ്യോഗ പരിശീലനത്തിനും നിയമനത്തിനും ഈ അസോസിയേഷന്‍ മുന്‍കൈ എടുക്കുന്നു. ഹെല്‍ത്ത് ഫെയര്‍ നടത്തുക, സ്‌കോളര്‍ഷിപ്പ് നല്‍കുക, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവ അസോസിയേഷന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു.

അസോസിയേഷന്റെ വെബ്‌സൈറ്റിലൂടെയും, ഇമെയില്‍ വഴിയും കോണ്‍ഫറന്‍സിനു ദിവസവും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി പോള്‍ 845 304 1580, ഡോ. അനു വര്‍ഗീസ് 508 740 7911, പ്രസന്ന ബാബു 718 619 3083, ഡോ. സിസി മാത്യു 845 709 0252, ലീന ആലപ്പാട്ട് 914 439 0783. വെബ്‌സൈറ്റ്: www.ninpaa.com

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top