Flash News

രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തില്‍; പിതൃപുണ്യം തേടി തിരുനെല്ലിയില്‍; കനത്ത സുരക്ഷ

April 17, 2019 , .

3 (1)വയനാട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് വയനാട്ടിലെത്തും. തിരുനെല്ലിയില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി പിതാവിന് ബലിതര്‍പ്പണം നടത്തും. തുടര്‍ന്ന് തിരുവമ്പാടിയിലും വണ്ടൂരിലും പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കും. മാവോയിസ്റ്റ് സാന്നിധ്യം നിരന്തരമുണ്ടാകുന്ന മേഖലയായതിനാല്‍ എസ്പിജിയുടെയും പൊലീസിന്റെയും കനത്ത സുരക്ഷാ വലയത്തിലാണ് തിരുനെല്ലിയും ബത്തേരിയും.

രാവിലെ 9.50ന് രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ തയ്യാറാക്കിയ ഹെലിപാഡില്‍ ഇറങ്ങും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത സ്ഥലമാണ് തിരുനെല്ലി. ക്ഷേത്രദര്‍ശനത്തിന് ശേഷം പാപനാശിനിയില്‍ പിതാവിനായി രാഹുല്‍ ഗാന്ധി ബലിതര്‍പ്പണം നടത്തും. അരമണിക്കൂറോളം അവിടെ ചെലവഴിച്ചതിന് ശേഷം 10.50ന് ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലിറങ്ങും. ഇതിന് അടുത്ത് സജ്ജമാക്കിയിരിക്കുന്ന പൊതുസമ്മേളനവേദിയില്‍ 45 മിനിറ്റ് രാഹുല്‍ പ്രസംഗിക്കും.

ബത്തേരിയിലെ പരിപാടിയ്ക്ക് ശേഷം 1.10 ഓടെ രാഹുല്‍ തിരുവമ്പാടിയിലെത്തും. അവിടെ നിന്നും വണ്ടൂരിലേക്ക്. 2.40നാണ് വണ്ടൂരിലെ പരിപാടി. വയനാട് മണ്ഡലത്തിലെ പര്യടനത്തിന് ശേഷം രാഹുല്‍ ഗാന്ധി പാലക്കാട് തൃത്താലയിലേക്ക് പോകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top