Flash News

കേരളത്തില്‍ രാഹുല്‍ തരംഗം ആഞ്ഞടിക്കും: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്സാസ് ചാപ്റ്റര്‍

April 17, 2019 , ജീമോന്‍ റാന്നി

IOC Texas Parliament Election meeting1ഹൂസ്റ്റണ്‍: ആസന്നമായിരിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും വലിയ വിജയ സാധ്യതയാണുള്ളതെും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കരുത്തനായ തേരാളി രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തോടെ കോണ്‍ഗ്രസ് തരംഗം എങ്ങും ആഞ്ഞടിക്കയാണെും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടെക്സാസ് ചാപ്റ്റര്‍ വിലയിരുത്തി.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്സാസ് ചാപ്റ്ററിന്‍റെ അഭിമുഖ്യത്തില്‍ ഏപ്രില്‍ 14 ഞായറാഴ്ച വൈകുരേം കേരളത്തനിമ റെസ്റ്റോറന്‍റില്‍ സംഘടിപ്പിച്ച പ്രത്യേക തെരഞ്ഞെടുപ്പ് അവലോകന സമ്മേളനത്തിലാണ് വിലയിരുത്തല്‍ നടന്നത്.

പ്രസിഡന്‍റ് ജോസഫ് എബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു.

കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന യുഡിഎഫ്ന്‍റെ കരുത്തുറ്റ നേതാവും കേരള നിയമസഭയില്‍ 53 വര്‍ഷം അംഗമായിരുന്ന് ചരിത്രത്തില്‍ ഇടം നേടിയ അന്തരിച്ച കെ.എം.മാണി, സിവില്‍ സര്‍വീസില്‍ മലയാളത്തിന്‍റെ ആത്മാവ് ഉള്‍ച്ചേര്‍ത്ത ഭരണകര്‍ത്താവും, എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന അന്തരിച്ച ബാബു പോള്‍, കഴിഞ്ഞ വാരാന്ത്യത്തില്‍ ഹൂസ്റ്റണില്‍ നടന്ന വാഹനാപകടത്തില്‍ മരണമടഞ്ഞ സിറില്‍ കാരിശ്ശേരിക്കല്‍ എന്നിവരുടെ ആകസ്മിക വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് സമ്മേളനം ആരംഭിച്ചത്. ചാപ്റ്റര്‍ ജോയിന്‍റ് സെക്രട്ടറി ജീമോന്‍ റാന്നി അനുശോചന പ്രമേയം അവതരിപ്പിച്ചു.

തുടര്‍ന്ന് കേരളത്തിലെ 20 മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെയും വിജയ സാധ്യതകളെയും വിലയിരുത്തികൊണ്ടുള്ള ചര്‍ച്ച അംഗങ്ങളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ആവേശോജ്ജ്വലമായി. ബിജെപിയുടെ ഭരണം ഇന്ത്യ മഹാരാജ്യത്തിനു ഒരു ദുരന്തമായി മാറിക്കഴിഞ്ഞു. കോണ്‍ഗ്രസ് പുലര്‍ത്തിപ്പോന്ന മതേതരത്വ നിലപാടുകളെ കാറ്റില്‍ പറത്തിക്കൊണ്ടു വര്‍ഗീയത മാത്രം പറഞ്ഞുകൊണ്ട് അധികാരത്തില്‍ വരാനുള്ള മോദിയുടെ നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. അവര്‍ അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന തന്നെ മാറ്റിയെഴുതിയേക്കാം. ഇന്ത്യയുടെ വികസന ഭൂപടത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ബിജെപി ഗവണ്മെന്‍റ് അധികാരത്തില്‍ നിന്ന് മാറ്റപ്പെടണം. കര്‍ഷകര്‍ ഇനി ആത്മഹത്യ ചെയ്യാന്‍ പാടില്ല. മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കിയ ബിജെപി യും ഏകാധിപതിയെ പോലെ ഭരണം നടത്തുന്ന മോദിയും ഇനി അധികാരത്തില്‍ വന്നുകൂടാ. അതോടൊപ്പം കേരളത്തിലെ അക്രമരാഷ്ട്രീയത്തിനു നേതൃത്വം നല്‍കുന്ന, വികസന വിരുദ്ധരായ ഇടതുപക്ഷത്തെയും കേരളത്തില്‍ തോല്‍പ്പിച്ചേ മതിയാകൂ.

അടുത്തു വരുന്ന ദിവസങ്ങളില്‍ സാധ്യമായ എല്ലാ രീതിയിലും യുഡിഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിയ്ക്കുവാന്‍ കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കളും അനുഭാവികളും പങ്കെടുത്ത സമ്മേളനം ആഹ്വാനം ചെയ്തു.

ജോസഫ് എബ്രഹാം, ബേബി മണക്കുന്നേല്‍, എ.സി.ജോര്‍ജ്, ശശിധരന്‍ നായര്‍, ജോമോന്‍ ഇടയാടിയില്‍, പൊന്നു പിള്ള, ജെയിംസ് കൂടല്‍, വാവച്ചന്‍ മത്തായി, സി.ജി. ഡാനിയേല്‍ ബിബി പാറയില്‍, ഡാനിയേല്‍ ചാക്കോ, റോയ് തോമസ് , ടോം വിരിപ്പന്‍, ജോര്‍ജ് കൊച്ചുമ്മന്‍, റോയ് വെട്ടുകുഴി, എ.ജി. മാത്യു, തോമസ് തയ്യില്‍, ഏബ്രഹാം തോമസ്, സജി ഇലഞ്ഞിക്കല്‍, ബോബി ജോസഫ്, സെബാസ്റ്റ്യന്‍ തുടങ്ങിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top