Flash News

കൊഞ്ച് ഫ്രൈ (അടുക്കള)

April 17, 2019 , .

prawn-fry

ആവശ്യമുള്ള സാധനങ്ങള്‍

കൊഞ്ച് – 500 ഗ്രാംസ്
മുളക് പൊടി – 1 ടീസ്പൂണ്‍
നാരങ്ങാ നീര് – 2 ടീസ്പൂണ്‍
ഇഞ്ചി – 1 ഇഞ്ച്
വെളുത്തുള്ളി – 8 അല്ലി
വലിയ ഉള്ളി – 1
തേങ്ങാ ചിരകിയത് – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
ജീരക പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 50 മില്ലി

തയ്യാറാക്കുന്ന വിധം

– മഞ്ഞള്‍ പൊടി പുരട്ടി കൊഞ്ച് മാറ്റി വയ്ക്കുക.
– ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിയുക.
– തേങ്ങാ ചിരകിയത്, ജീരകപ്പൊടി, മുളക് പൊടി, എന്നിവ അരച്ച് പേസ്റ്റ് ആക്കുക.
– ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കുക.
– അതിലേക്കു ഉള്ളി, ഇഞ്ചി വെളുത്തുള്ളി എന്നിവ ചേര്‍ക്കുക.
– ഇതിലേക്ക് തയ്യാറാക്കിയ മസാല ചേര്‍ത്ത് പച്ചച്ചുവ മാറുന്ന വരെ ചെറു തീയില്‍ വേവിക്കുക.
– ഇതിലേക്ക് കൊഞ്ചും ഉപ്പും കൂടി ചേര്‍ത്ത് ആവി കയറ്റുക.
– ചെറു തീയില്‍ കൊഞ്ച് വെന്തു മസാലയില്‍ പിടിച്ച് ചുവന്ന നിറം ആകണം
– നാരങ്ങാ നീര് കൂടി ചേര്‍ത്ത് ഇളക്കുക.
– തീ അണച്ചു ചൂടോടെ വിളമ്പുക.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top