Flash News

നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് രാഷ്ട്രീയക്കാരനായല്ല, നിങ്ങളുടെ മകനും സഹോദരനുമായി: രാഹുല്‍ ഗാന്ധി

April 17, 2019 , .

rahul-gandhi-wayanadകല്‍പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്. രണ്ട് ദിവസത്തെ പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഇന്നലെ പത്തനാപുരത്തും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത ശേഷം കണ്ണൂരിലാണ് തങ്ങിയത്. ഇന്ന് രാവിലെ വടക്കന്‍ മലബാറിലെ പ്രധാന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയത്.

തിരുനെല്ലി ക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗാന്ധി പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തി. കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ട്. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ കരുണാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയില്‍ നിമഞ്ജനം ചെയ്തത്.

വയനാട്ടില്‍ രാഹുല്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റ് ഭീഷണി അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top