Flash News

ആകാംക്ഷക്ക് വിരാമം; ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം ‘കലങ്ക്’ ഇന്ന് തിയ്യേറ്ററുകളിലേക്ക്

April 17, 2019 , .

Kalank-Movie-Release-Review-Rating-Live-Updatesആകാംക്ഷക്ക് വിരാമമിട്ട് ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രമായ ‘കലങ്ക്’ ഇന്ന് തിയ്യേറ്ററുകളിലെത്തും. വരുണ്‍ ധവാന്‍, ആലിയ ഭട്ട്, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. “2 സ്റ്റേറ്റ്സ്” എന്ന ചിത്രത്തിന്‍റെ സംവിധായകനായിരുന്ന അഭിഷേക് വര്‍മ്മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.

1940 കളാണ് “കലങ്കി”ന്‍റെ കഥാ പശ്ചാത്തലം. നിത്യഹരിത പ്രണയത്തിന്‍റെയും പ്രണയനഷ്ടത്തിന്‍റെയും ബന്ധങ്ങളിലെ സങ്കീര്‍ണതകളുടെയും കഥയാണ് ചിത്രം പറയുതെന്ന സൂചനകളാണ് ട്രെയിലര്‍ തരുന്നത്. ഒരു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്.

തന്‍റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരണ്‍ ജോഹര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. പതിനഞ്ചു വര്‍ഷം മുന്‍പ് പിതാവ് യഷ് ജോഹര്‍ കണ്ട സ്വപ്നമാണ് “കലങ്കി”ലൂടെ താന്‍ സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. “കലങ്ക് എന്നെ സംബന്ധിച്ച് ഒരു വൈകാരിപരമായ യാത്രയാണ്. എന്‍റെ പിതാവ് 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടൊരു സ്വപ്നമായിരുന്നു ഇത്. “കലങ്കി”നെ ഏറ്റവും പ്രഗത്ഭനായ, കാഴ്ചപ്പാടുകളുള്ള ഒരു സംവിധായകന്‍റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്,” കരണ്‍ ജോഹര്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top