Flash News

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ

April 17, 2019 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

church imageഹൂസ്റ്റണ്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഹൂസ്റ്റന്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് ദേവാലയത്തില്‍, 18 നു വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തും.

ഓശാന പെരുന്നാള്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള കഷ്ടാനുഭവാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ മെത്രാപോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. 17–ാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് പെസഹായുടെ പ്രത്യേക ശുശ്രൂഷകള്‍ നടത്തപ്പെടും. 18–ാം തിയതി വ്യാഴാഴ്ച വൈകിട്ട് കാല്‍കഴുകല്‍ ശുശ്രൂഷയും, 19 –ാം തിയതി (ദുഃഖവെള്ളിയാഴ്ച) രാവിലെ 9 മണി മുതല്‍ പ്രത്യേക ശുശ്രൂഷകളും ഒരുക്കിയിട്ടുണ്ട്. 21–ാം തീയതി (ഈസ്റ്റര്‍) രാവിലെ 6 മണിയോടെ ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചയ്ക്കുള്ള സ്‌നേഹ വിരുന്നോടെ പീഢാനുഭവാചരണത്തിന്റെ സമാപനമാകും.

വ്യാഴാഴ്ച നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയും മറ്റു ശുശ്രൂഷകളും ഏറ്റവും അനുഗ്രഹകരമായി നടത്തുന്നതിന്, വികാരി റവ. ഫാ. പോള്‍ തോട്ടക്കാട്ട്, സെക്രട്ടറി ഷെല്‍ബി വര്‍ഗീസ്, ട്രസ്റ്റി ജിനൊ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളി ഭരണസമിതി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top