Flash News

പത്താം വാര്‍ഷികത്തിന്റെ നിറവില്‍ ഒരുമ റിവര്‍‌സ്റ്റോണ്‍

April 17, 2019 , ജോയിച്ചന്‍ പുതുക്കുളം

ഒരുമ റിവര്‍‌സ്റ്റോണ്‍ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഒരുമ റിവര്‍‌സ്റ്റോണ്‍ 2019 പത്താം വാര്‍ഷകമായി ആഘോഷിക്കുന്നു. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് റിവര്‍‌സ്റ്റോണ്‍ നിവാസികളായ രണ്ട് വ്യക്തികളുടെ ഉത്സാഹത്താല്‍ സ്ഥാപിതമായ ഒരുമ ഇന്ന് ഹൂസ്റ്റണിലെ പ്രമുഖ സാംസ്കാരിക സംഘടനയായി അറിയപ്പെടുന്നു.

ഇവിടുത്തെ ജനങ്ങളെ ബാധിക്കുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ ഒരുമ വളരെ സജീവമായി ഇടപെട്ടുവരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രശ്‌നം സ്കൂള്‍ റിസോണിംഗ് (school rezoning) ആണ്. റിവര്‍‌സ്റ്റോണ്‍ നിവാസികളെ ബാധിക്കുന്ന സ്കൂള്‍ റിസോണിംഗിനെതിരേ ഒരുമ നിരന്തരം ശബ്ദമുയര്‍ത്തുന്നു. കഴിഞ്ഞവര്‍ഷവും ഈവര്‍ഷവും പല പ്രതിക്ഷേധ പരിപാടികള്‍ക്കും ഒരുമ നേതൃത്വം കൊടുത്തു.

കേവലം ഓണം, ക്രിസ്തുമസ് ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റു പല ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും, അതു പരിഹരിക്കാനും ഒരുമയ്ക്ക് സാധിച്ചു.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഒരുമയുടെ ആദ്യ ഇവന്റായ ഒരുമ പിക്‌നിക്ക് 2019 മാര്‍ച്ച് രണ്ടിനു ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സെന്ററില്‍ വച്ചു നടന്നു. ഇതു പ്രാതിനിധ്യംകൊണ്ടും ചിട്ടയായ പരിപാടികള്‍കൊണ്ടും വന്‍വിജയമായി മാറി. ഒരുമയുടെ അടുത്ത പരിപാടിയായ “ഓണം 2019′-ന്റെ നടത്തിപ്പിനായി എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഒരുമ അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞവര്‍ഷം കേരളത്തെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ കെടുതി അനുഭവിച്ച അഞ്ച് കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ സംഭാവന ചെയ്യാന്‍ സാധിച്ചത് ഒരുമയുടെ വലിയ നേട്ടമാണ്.

സംഘടനയുടെ 2019-ലേക്കുള്ള പുതിയ ഭരണസമിതി മികച്ച സംഘാടകനായ ജോബി വി. ജോസിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. ജോബിയെകൂടാതെ പന്ത്രണ്ട് അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ ഭരണസമിതി. താഴെപ്പറയുന്നവരാണ് പുതിയ ഭരണസമിതി അംഗങ്ങള്‍.

പ്രസിഡന്റ്- ജോബി വാഴപ്പള്ളില്‍
വൈസ് പ്രസിഡന്റ്- മെര്‍ലിന്‍ സാജന്‍
സെക്രട്ടറി- വിനോയ് കുര്യന്‍
ട്രഷറര്‍ – രജു സെബാസ്റ്റ്യന്‍.

എക്‌സിക്യൂട്ടിവിലേക്ക് അജിതാ ജോണ്‍ കണ്ടാരപ്പള്ളില്‍, ഏബ്രഹാം കുര്യന്‍, ടെറിഷ് തോമസ്, ജിജി പോള്‍, ഹെന്റി മുണ്ടാടന്‍, ഫീനിക്‌സ് ഫിലിപ്പ്, പ്രതീഷ് കുര്യാക്കോസ്, അഡ്വ. റോയി പുല്ലോലില്‍, എല്‍ദോസ് ജോസ്, ബിജു ആന്റണി, ജോണ്‍ ഉമ്മന്‍ (പ്രസാദ്) എന്നിവരേയും തെരഞ്ഞെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top