Flash News

“നിങ്ങള്‍ക്കൊപ്പം തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്”- വയനാടിനെ ഇളക്കിമറിച്ച് രാഹുല്‍

April 17, 2019

rahul-gandhi-kerala-sameer-hameedബത്തേരി: ജീവിതമൊട്ടാകെ വയനാട്ടുകാര്‍ക്കൊപ്പം നില്‍ക്കാനാണ് തനിക്ക് ആഗ്രഹമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ലയെന്നും തനിക്ക് മത്സരിക്കാന്‍ ഏറ്റവും യോജ്യമായ സ്ഥലമാണ് വയനാടെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ക്ക് എന്താണു പറയാനുള്ളതെന്നു കേള്‍ക്കുന്നതിനാണ് ഞാന്‍ വന്നിരിക്കുന്നത്. സ്‌നേഹത്തോടെയും സഹിഷ്ണുതയോടെയും ഒന്നിച്ചു കഴിയുന്ന ഒരു നാടാണ് വയനാടെന്ന് രാജ്യത്തിന് കാണിച്ചു കൊടുക്കണമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. ഒന്നും അടിച്ചേല്‍പ്പിക്കില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്‍കി ബാത്ത് പറയാനല്ല ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ വന്നിരിക്കുന്നത്. നിങ്ങളുടെ ഹൃദയമറിയാനും നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കാനുമാണ് ആഗ്രഹിക്കുന്നത്. മോദിയെ പോലെ വേദിയില്‍ നിന്ന് കോടികളും ജോലിയും വാഗ്ദാനം ചെയ്യുന്ന ആളല്ല ഞാന്‍. നിങ്ങളുടെ വികാരവും വിവേകവും ആദരിച്ചേ മതിയാവൂ എന്നെനിക്കറിയാം. ഈ നാടിന്റെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി പുസ്തകങ്ങള്‍ വായിക്കാനല്ല, നിങ്ങളിലേയ്ക്ക് വരാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. നിങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും നിങ്ങളില്‍നിന്നുതന്നെ രൂപപ്പെടും എന്നെനിക്കറിയാം. അത് നടപ്പില്‍വരുത്താനാണ് താന്‍ എത്തിയിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

രാവിലെ പത്തു മണിയോടെ തിരുനെല്ലിയിലെത്തിയ രാഹുല്‍ ഗാന്ധി, ക്ഷേത്ര ദര്‍ശനത്തിനും ബലിതര്‍പ്പണത്തിനും ശേഷമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്.

ബത്തേരിയിലെ പരിപാടിയ്ക്ക് ശേഷം 1.10 ഓടെ രാഹുല്‍ തിരുവമ്പാടിയിലെത്തും. അവിടെ നിന്നും വണ്ടൂരിലേക്ക്. 2.40നാണ് വണ്ടൂരിലെ പരിപാടി.

വയനാട് മണ്ഡലത്തിലെ പര്യടനത്തിന് ശേഷം രാഹുല്‍ ഗാന്ധി പാലക്കാട് തൃത്താലയിലേക്ക് പോകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top