Flash News

തിരഞ്ഞെടുപ്പ് വീഡിയോയിലെ സ്ത്രീ വിരുദ്ധത: കെ. സുധാകരനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

April 17, 2019

K_Sudhakaranതിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് വീഡിയോ പുറത്ത്‌വിട്ട കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.  മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സുധാകരന്‍ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് വീഡിയോ കണ്ണൂരിലെ ഇടത് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയെ അപമാനിക്കുന്നതാണെന്ന് നേരത്തെ സിപിഎം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ നടപടി.

‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി, ഓളെക്കൊണ്ട് ഒന്നിനും കൊളളൂല’ എന്ന വീഡിയോയിലെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം രംഗത്ത് വന്നത്. പരസ്യ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

അതേസമയം പ്രധാനമന്ത്രിയുടെ ശബരിമല പരാമര്‍ശത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും സിപിഎം പരാതി നല്‍കി. പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയെന്ന് കാട്ടിയാണ് പരാതി.

ശബരിമലയുടെ പേര് പരാമര്‍ശിച്ച് അയ്യപ്പനെ വിളിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top