Flash News

“നോട്ട് നിരോധനത്തിന് ശേഷം 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു”: റിപ്പോര്‍ട്ട് പുറത്ത്

April 17, 2019

bannന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയതിന് ശേഷം അമ്പത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ബംഗളൂരിലെ അസിം പ്രേംജി സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിൾ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ സ്‌റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019 റിപ്പോര്‍ട്ടിലാണ് നോട്ട് നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ 50 ലക്ഷം തൊഴില്‍ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന തൊഴിലില്ലായ്മ നോട്ട് നിരോധനത്തോടെ രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

നോട്ട് നിരോധനമാണ് തൊഴില്‍ കുറയാന്‍ കാരണമെന്ന് തെളിയിക്കുന്ന വസ്തുതകളൊന്നും പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഈ നീക്കത്തിനു പിന്നാലെയാണ് തൊഴില്‍ കുറഞ്ഞതെന്ന കണക്കുകള്‍ ‘സ്‌റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019’ എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ സര്‍വകലാശാല ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷം ഇതിന്റെ വേഗത വര്‍ധിച്ചെന്നും ഏറ്റവും മോശപ്പെട്ട നിലയിലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 20നും 24നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയിലാണ് തൊഴില്‍ പ്രതിസന്ധി ഏറ്റവും രൂക്ഷം.സ്ത്രീകളുടെ കാര്യത്തിലും തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുന്നു. ‘സ്‌റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2019’എന്ന് പേരിലാണ് സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനം തൊഴില്‍ പ്രതിസന്ധിക്ക് കാരണമായി എന്നതിനെക്കാള്‍ അത്തരമൊരു നീക്കം വലിയ ഒരു ആശങ്കയാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടുതല്‍ വ്യക്തവും നയപരവുമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കത്തി നില്‍ക്കുന്ന അവസ്ഥയില്‍ പ്രതിപക്ഷം ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുമെന്ന് ഉറപ്പാണ്. 1999ല്‍ 23 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2015 ആയപ്പോഴേക്കും അഞ്ച് ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 2018ല്‍ ഇത് ആറ് ശതമാനമായി. 20002010 കാലയളവില്‍ ഉണ്ടായ നിരക്കിന്റെ ഇരട്ടിയാണിത്. 2016ന് ശേഷമാണ് തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമായത്. 2024 പ്രായങ്ങള്‍ക്കിടയിലുള്ളവരിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ളത്. യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

നഗരഗ്രാമ, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ വിഭാഗങ്ങളിലും തൊഴില്‍ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.സ്ത്രീകളുടെ കാര്യത്തില്‍ തൊഴില്‍ നഷ്ടം വളരെ ഉയര്‍ന്ന തോതിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2011ന് മുന്‍പ് തൊഴിലില്ലായ്മ വളരെയധികം വര്‍ധിച്ചിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും യുവാക്കളും തൊഴിലില്ലാത്തവരുടെ ഗണത്തില്‍പ്പെട്ടു. എന്നാല്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് പിന്നെയും തൊഴില്‍ ലഭിച്ചപ്പോള്‍ വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെട്ടു. തൊഴില്‍ ചെയ്യാനുള്ള അവസരങ്ങളും കുറഞ്ഞു. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും അസംഘടിത മേഖലയിലാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. നോട്ട് നിരോധനം തൊഴില്‍ കുറയാന്‍ കാരണമായോ എന്നതിനേക്കാള്‍ ആ നീക്കം ആശങ്കയുണ്ടാക്കിയെന്നും ഉടന്‍തന്നെ നയപരമായ ഇടപെടല്‍ ഉണ്ടാകേണ്ടതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

2017-18 വര്‍ഷത്തിലെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപോര്‍ട്ട് ഈ വര്‍ഷമാദ്യം ചോര്‍ന്നിരുന്നു. 2017 ജൂലൈ 2018 ജൂണ്‍ കാലയളവില്‍ ദി നാഷനല്‍ സാംപിള്‍ സര്‍വേ ഓഫിസിന്റെ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ റിപ്പോര്‍ട്ടില്‍ 6.1% ആണ് തൊഴിലില്ലായ്മയുടെ നിരക്ക്. 1972-73 കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ ഈ റിപോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ഒരു ദേശീയ മാധ്യമമാണ് ഈ വിവരം ചോര്‍ത്തി പ്രസിദ്ധീകരിച്ചത്.

സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ ഇത്ര വലിയ തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം ഒരു കോടി തൊഴില്‍ നഷ്ടമുണ്ടായതായി രേഖപ്പെടുത്തിയത്.

അതേസമയം, സര്‍വകലാശാല പുറത്തിറക്കിയ റിപ്പോര്‍ട്ട് ശരിയാണോയെന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പ്രതികരിച്ചു. കണക്കുകളുടെ കൃത്യതയും ഉറപ്പില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top