Flash News

പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരും കേരളത്തില്‍ നിന്ന്

April 17, 2019 , ചാരും‌മൂട് ജോസ്

UDF bannerfull-1ഇന്ത്യയിലൊട്ടാകെ മോദി വിരുദ്ധ തരംഗം അലയടിക്കുന്ന സാഹചര്യത്തില്‍ മതേതര ജനാധിപത്യ മുന്നണി ഏകദേശം വിജയം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏകാധിപത്യ ഭരണം ഭാരതീയ ജനങ്ങളെ വല്ലാതെ വീര്‍പ്പുമുട്ടിച്ചത് പൊറുക്കാനാവാതെ പൊതുജനങ്ങള്‍ ആവേശഭരിതരായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയിക്കാണുവാന്‍ ഇന്ത്യന്‍ ജനത ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്.

മോഹന വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ മോദി, വെറും ഏകാധിപതിയായ കാഴ്ച ജനം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ന്യൂനപക്ഷങ്ങളെയും ദളിതരെയും കര്‍ഷകരെയും, അഭ്യസ്ഥവിദ്യരായ യുവജനങ്ങളെയും അമ്പേ വഞ്ചിച്ച പ്രധാനമന്ത്രി ദേശ സമ്പത്തു മുഴുവന്‍ സ്വന്തം തോഴന്മാര്‍ക്കും, അംബാനി, അദാനി, നീരവ് മോദി തുടങ്ങിയ കോര്‍പ്പറേറ്റ് കുത്തകള്‍ക്കുമായി വീതിച്ചു നല്‍കി. പല ഭീമന്മാരെയും, ബാങ്കുകള്‍ കൊള്ളയടിച്ചു വിദേശത്തേക്കു കടത്തി വിദേശസുഖവാസ കേന്ദ്രങ്ങളിലെത്തിച്ചു. ഒരു ലക്ഷത്തി ഇരുപതിനായിരം കോടിയുടെ കൊള്ള നടത്തി. സ്വന്തം ദേശത്തെ കൊള്ളയടിച്ച് മുടിച്ച കാവല്‍ക്കാരന്‍ കള്ളനാണെന്നു കോടിക്കണക്കിന് ജനങ്ങള്‍ ഏറ്റുപറയുന്നു. ഭരണഘടനാ സ്ഥാപനങ്ങളെയും, നീതി ന്യായ വ്യവസ്ഥകളേയും, സര്‍ക്കാര്‍ ഏജന്‍സികളെയും സ്വന്തം ചൊല്‍‌പ്പടിക്കു നിര്‍ത്തി രാജ്യത്തെ കൊള്ളയടിച്ചു മുടിച്ചു.

മോദി സര്‍ക്കാരിന്റെ കിരാത ഭരണത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ മുന്നണിയെ വോട്ടുകള്‍ നല്‍കി അധികാരത്തിലേറ്റാന്‍ വെമ്പല്‍ കൊള്ളുന്ന സമയമാണ്.

PTIDEC348_27-12-2018_15_2_19കേരളക്കരയിലും സ്ഥിതിഗതികള്‍ വ്യത്യസ്ഥമല്ല. മോദിയെ അനുകരിച്ച് കേരളാ മുഖ്യമന്ത്രിയും ഏകാധിപതിയായ കാഴ്ചയാണ് കേരളീയര്‍ കാണുന്നത്. കൊലപാതകികളും, പീഡനവീരന്മാരേയും, ഭൂമി മാഫിയാ നേതാക്കളെയും സ്ഥാനാര്‍ത്ഥികളായി നിര്‍ത്തി കേരളീയരെ അക്രമ രാ്ഷ്ട്രീയത്തിന്റെ ഇരകളാക്കി, സ്വന്തം സഖാക്കളെ കയറൂരി വിട്ട് ഭീകര ഭരണം കാഴ്ച വച്ചിരിക്കുകയാണ്. എതിര്‍ക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും ഇല്ലാതാക്കാനും നിശ്ശബ്ദരാക്കാനും പിണറായിയുടെ നേതൃത്വത്തില്‍ ഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നിയമവും, നിയമപാലകരും നോക്കുകുത്തിയാകുന്നു. വിലവര്‍ദ്ധനയും, കരിഞ്ചന്തയും, കഞ്ചാവു മാഫിയകളും, ലഹരി കടത്തുകാരും, സ്ത്രീപീഢകരും, ക്വട്ടേഷന്‍ സംഘങ്ങളും, കൊലപാതകികളും കേരളത്തില്‍ പിടിമുറുക്കി പൊതുജനങ്ങളുടെ ജീവിതസാഹചര്യം അപകടം നിറഞ്ഞതായി മാറിയ സ്ഥിതി വിശേഷമാണ് കേരളത്തില്‍. കമ്മ്യൂണിസത്തിന്റെ അവസാന കണ്ണി കേരളത്തില്‍ നിന്നും തുടച്ചു നീക്കുവാന്‍ പ്രബുദ്ധരായ സമ്മതിദായകര്‍ ഉറപ്പിച്ചു കഴിഞ്ഞു. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ കമ്മ്യൂണിസത്തിന്റെ അവസാനമായിരിക്കും.

കേരളത്തിന്റെ ഇടതു മുന്നണിക്ക് നല്ല സ്ഥാനാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ കൊലയാളികളും, കോമാളികളും, ഭൂമാഫിയ നേതാവും, ഭൂമി കൈയ്യേറ്റ മുതലാളിമാരെയും മണ്ഡലങ്ങളില്‍ പരീക്ഷിച്ചു കേരളത്തിനെ വീണ്ടും അക്രമ രാഷ്ട്രീയത്തിന്റെ സന്ദേശവാഹകരാക്കി മാറ്റിയതു ജനം തിരിച്ചറിഞ്ഞു. 20 മണ്ഡലങ്ങളിലും യു.ഡി.എഫിന് ശക്തരും കരുത്തരും, പ്രഗത്ഭരുമായ സ്ഥാനാര്‍ത്ഥികളെ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകര്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും.

കേരളത്തിന്റെ വികസന ഭാവി സ്വപ്‌നം കണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്ന രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പല മന്ത്രിമാരും കേരളത്തില്‍ നിന്നും കേന്ദ്രം ഭരിക്കും. എല്ലാ വോട്ടുകളും യു.ഡി.എഫിന് രേഖപ്പെടുത്തുക. മറ്റ് ഏതു പാര്‍ട്ടിക്കും വോട്ട് ഇപ്രാവശ്യം ചെയ്തു വെറുതെ വിലയേറിയ നിങ്ങളുടെ വോട്ടുകള്‍ പാഴാക്കിക്കളയരുത്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആലത്തൂരില്‍ രമ്യാ ഹരിദാസും വിജയിച്ച് വനിതകള്‍ ശക്തരാണെന്ന് തെളിയിക്കട്ടെ!

ചാലക്കുടിയിലെ വോട്ടര്‍മാര്‍ യു.ഡി.എഫ് കണ്‍വീനറായ ബെന്നി ബഹനാനെ വമ്പിച്ച പൂരിപക്ഷത്തോടെ വിജയിപ്പിക്കുക. എല്ലാ വോട്ടും യു.ഡി.എഫിന് നല്‍കി ഇരുപത് രത്നങ്ങളെയും വിജയിപ്പിക്കുക. കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കുക.

ജയ് ഹിന്ദ്

ADOOR PRAKASH ANTO ANTONYKASARGOD GEMshanimol

VADAKARA54220519_251239345754257_3141886095919153152_n

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top