Flash News

മറ്റൊരു നവജാത ശിശുവിനെ വഹിച്ചുകൊണ്ട് ആംബുലന്‍സ് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

April 17, 2019

imageമംഗലാപുരത്തുനിന്ന് നവജാത ശിശുവിനെ നാലര മണിക്കൂര്‍ കൊണ്ട് കൊച്ചി അമൃത മെഡിക്കല്‍ കോളേജിലെത്തിച്ചതിനു പിന്നാലെ മറ്റൊരു നവജാത ശിശുവിനെ വഹിച്ചുകൊണ്ട് ആംബുലന്‍സ് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്ത് ശ്രീചിത്രയിലെത്തിച്ച വാര്‍ത്തയും റിപ്പോര്‍ട്ടു ചെയ്തു.

മൂന്നു ദിവസം പ്രായമുള്ള കുഞ്ഞുമായാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിയത്. മലപ്പുറം വേങ്ങൂര്‍ കളത്തില്‍ നജാദ് ഇര്‍ഫാന ദമ്പതികളുടെ മകനെ ഹൃദ്രോഗത്തെ തുടര്‍ന്നാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്. പെരിന്തല്‍മണ്ണയില്‍ നിന്നും 5.45ന് പുറപ്പെട്ട ആംബുലന്‍സ് അഞ്ച് മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസം മംഗലാപുരത്തു നിന്ന് നവജാത ശിശുവുമായി ആംബുലന്‍സ് അതിവേഗം കൊച്ചിയിലെത്തിയതിന് സമാനമായ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയത്.

എത്രയും പെട്ടെന്ന് ലക്ഷ്യത്തിലെത്തിക്കേണ്ടതിനാലാണ് വീണ്ടുമൊരു ആംബുലന്‍സ് മിഷന് കേരളം കൈകോര്‍ത്തത്. തുടര്‍ന്ന് നവജാത ശിശുവുമായി 5.45ന് പുറപ്പെട്ട ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ്, 10.45 ഓടെ ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ചു. പൊലീസും പൊതുജനങ്ങളും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും കുഞ്ഞു ജീവന്‍ കാക്കാന്‍ ഒരുമനസോടെ ഒരുമിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചതോടെ എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഇത്രവേഗം എത്താനായതെന്ന് ആംബുലന്‍സ് ഡ്രെെവര്‍ ആദര്‍ശ് പറഞ്ഞു. വരുന്ന വഴി തടസങ്ങള്‍ ഒുമുണ്ടായില്ലെന്നും ആദര്‍ശ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top